പുതിയ ചിത്രമായ 'ചതി'യുടെ പ്രസ് മീറ്റിലാണ് അദ്ദേഹം ആസിഫിനെതിരെ തിരിഞ്ഞത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് ആസിഫ് അലി. നിര്‍മാതാവ് ആന്റോ ജോസഫ് പറഞ്ഞിട്ടാണ് തൊടുപുഴയില്‍ സ്‌ക്രിപിറ്റ് കൊണ്ടുപോയി കൊടുക്കുന്നത്. കഥയും പറഞ്ഞു. എന്നാല്‍ ഏഴ് കൊല്ലമായിട്ടും ആ തിരക്കഥ അദ്ദേഹം വായിച്ചിട്ടില്ല. ഫോണ്‍വിളിച്ചാല്‍ എടുക്കുകയുമില്ല. എന്താണ് ചെയ്യേണ്ടത്. ആദ്യം സിനിമക്കാരാണ് നന്നാവേണ്ടത്. അപ്പോള്‍ ഇവിടെ നല്ല സിനിമയുണ്ടാകും എന്നും ശരത്ചന്ദ്രന്‍ വയനാട് വ്യക്തമാക്കി.
ഇന്നത്തെ യുവതാരങ്ങള്‍ സാമാന്യ മര്യാദ കാണിക്കണമെന്ന് എനിക്ക് നിര്‍ബന്ധമായിട്ട് പറയേണ്ടി വരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരക്കഥ ഇഷ്ടമായില്ലെങ്കില്‍ തിരിച്ചു തന്നൂടെ എന്നും അദ്ദേഹം ചോദിച്ചു. ചതിയുടെ വഴികളിലൂടെയാണ് ഈ സിനിമ പോകുന്നത്. സിനിമയിലും ജീവിതത്തിലും എന്നെ പലരും ചതിച്ചിട്ടുണ്ട് എന്നും സംവിധായകന്‍ പ്രസ് മീറ്റില്‍ പറഞ്ഞു.
Keywords: Saratchandran Wayanad against Asif Ali, Wayanad, News, Press Meet, Allegation, Cinema, Script, Phone Call, Allegation, Kerala.