തിരുവനന്തപുരം: (www.kvartha.com) ശമ്പളവിതരണത്തിലെ കാലതാമസത്തില്‍ പ്രതിഷേധിച്ച് ബിഎംഎസ് യൂനിയന്റെ 24 മണിക്കൂര്‍ പണിമുടക്ക് അര്‍ധരാത്രി മുതല്‍ തുടങ്ങും. കഴിഞ്ഞമാസത്തെ ശമ്പളത്തില്‍ ആദ്യഗഡു മാത്രമാണ് കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ക്ക് ലഭിച്ചത്.
അഞ്ചാംതീയതിക്ക് മുന്‍പ് മുഴുവന്‍ ശമ്പളമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാളിയതോടെയാണ് തൊഴിലാളി സംഘടനകള്‍ സമരത്തിനിറങ്ങിയത്. രാത്രി 12 മണി മുതല്‍ തിങ്കളാഴ്ച രാത്രി 12 വരെയാണ് ബിഎംഎസ് പണിമുടക്കുന്നത്.
അതേസമയം, കെഎസ്ആര്‍ടിസിയില്‍ പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. തനിക്കെതിരായ സിഐടിയു നേതാക്കളുടെ ആരോപണങ്ങളെ വ്യക്തിപരമായി എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സമരം അംഗീകരിക്കില്ലെന്നും മൂന്നുദിവസത്തെ സര്‍വീസിനെ ബാധിക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഒരുമിച്ച് ശമ്പളം വേണമെന്ന് ഒരു തൊഴിലാളിയും ഇതുവരെ എഴുതി നല്‍കിയിട്ടില്ലെന്നും സ്ഥാപനത്തെ നാശത്തിലേക്ക് തള്ളിവിട്ട കേന്ദ്രത്തിന്റെ യൂനിയനാണ് സമരം ചെയ്യുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി
ബിഎംഎസിന് പുറമെ സിഐടിയുവും ഐഎന്‍ടിയുസിയും ശനിയാഴ്ച സംയുക്തസമരം നടത്തിയിരുന്നു. ശമ്പളവിതരണം പൂര്‍ത്തിയാകുംവരെ തുടര്‍സമരങ്ങളുണ്ടാകുമെന്ന് തൊഴിലാളി യൂനിയന്‍ നേതാക്കള്‍ അറിയിച്ചു.
Keywords: News, Kerala-News, Antony Raju, Minister, Strike, KSRTC, Top Headlines, Trending, Kerala, News-Malayalam, Salary cut for those who strike on KSRTC, says minister.