Follow KVARTHA on Google news Follow Us!
ad

Kannur airport | 'പ്രതിദിനം 12 ലക്ഷം രൂപയുടെ വരുമാന നഷ്ടം; കണ്ണൂര്‍ വിമാനത്താവളം അടച്ചുപൂട്ടല്‍ ഭീഷണിയില്‍'

എയര്‍ ഇന്‍ഡ്യ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടികറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയതും തിരിച്ചടിയായി Kannur airport, Closure Threat, കേരള-വാർത്തകൾ
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ വിമാനത്താവളത്തിന്റെ മുന്‍പോട്ടു പോക്ക് ചോദ്യചിഹ്നമായി മാറുന്നതായുള്ള വിവരങ്ങള്‍ പുറത്ത്. ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസ് അവസാനിപ്പിച്ചതോടെയാണ് നവാഗത വിമാന താവളമായ കണ്ണൂരിന്റെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലായത്.

പ്രതിദിനം പന്ത്രണ്ട് ലക്ഷം രൂപയുടെ വരുമാന നഷ്ടമാണ് കണ്ണൂര്‍ വിമാനത്താവളത്തിന് ഇതുവഴി സംഭവിച്ചതെന്നുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്. ദിവസേന 1200 യാത്രക്കാരുടെ കുറവും കണ്ണൂരില്‍ നിന്നുണ്ടായി. ഇതിനിടെ എയര്‍ ഇന്‍ഡ്യ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടികറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയതും കണ്ണൂരിന് തിരിച്ചടിയായി.

രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പെടെ പ്രതിദിനം എട്ട് സര്‍വീസുകളാണ് കണ്ണൂരില്‍ നിന്നും ഗോ ഫസ്റ്റ് എയര്‍ലൈന്‍ നടത്തിയിരുന്നത്. അബൂദബി, കുവൈത്, ദുബൈ, ദമാം, മസ്ഖത്, മുംബൈ എന്നിവിടങ്ങളിലേക്കായിരുന്നു ദിവസേനയുളള സര്‍വീസ്. കണ്ണൂരില്‍ നിന്ന് കുവൈത്, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന ഏക വിമാന കംപനിയും ഗോ ഫസ്റ്റായിരുന്നു. ഇതോടെ പ്രതിമാസം 240 സര്‍വീസുകളുടെ കുറവാണ് കണ്ണൂരിലുണ്ടാവുക.

'Rs 12 lakhs loss of income per day; Kannur airport under threat of closure, Kannur, News, Go Fast, Air India Flight, Passengers,  Foreign Company, Service, Crisis, Kerala

ഇതിലൂടെ കണ്ണൂര്‍ വിമാനത്താവള കംപനിക്ക് ഉണ്ടാകുന്നത് കോടികളുടെ നഷ്ടം. പ്രതിദിനം ശരാശരി 13 ലക്ഷം രൂപയോളം വിവിധ വിഭാഗങ്ങളിലായി ഗോ ഫാസ്റ്റ് കിയാലിന് നല്‍കി വന്നിരുന്നു. ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിയതോടെ യാത്രക്കാരുടെ എണ്ണത്തിലും വലിയ ഇടിവുണ്ടായി. ശരാശരി 1200 ഓളം യാത്രക്കാരുടെ കുറവാണ് ഒരു ദിവസം രേഖപ്പെടുത്തുന്നത്. ഇതോടെ ദൈനം ദിന ചിലവുകള്‍ക്ക് പോലും പണം കണ്ടെത്താനാവാത്ത അവസ്ഥയിലാണ് കിയാല്‍. പുറമെ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത ലോണുകളും കുടിശികയായി മാറുമെന്നാണ് വിവരം.

എയര്‍ ഇന്‍ഡ്യ, ഇന്‍ഡിഗോ, എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് എന്നീ കംപനികള്‍ മാത്രമാണ് നിലവില്‍ കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്. ഇതിനിടെ എയര്‍ ഇന്‍ഡ്യ ഗള്‍ഫ് രാജ്യങ്ങളിലേക്കുളള നിരക്ക് കുത്തനെ വര്‍ധിപ്പിച്ചതും കണ്ണൂരിന് തിരിച്ചടിയായി. വിദേശ കംപനികള്‍ക്ക് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താനുളള അനുമതി ഉടന്‍ ലഭിച്ചില്ലെങ്കില്‍ കണ്ണൂര്‍ വിമാനത്താവളം കടുത്ത പ്രതിസന്ധിയിലാകുമെന്നാണ് പുറത്തു വരുന്ന വിവരം.

Keywords: 'Rs 12 lakhs loss of income per day; Kannur airport under threat of closure, Kannur, News, Go Fast, Air India Flight, Passengers,  Foreign Company, Service, Crisis, Kerala. 

Post a Comment