Follow KVARTHA on Google news Follow Us!
ad

Complaint | കൂട്ടുകാരന്റെ ജന്മദിന പാര്‍ടിക്ക് ധരിക്കാന്‍ വെള്ള ഷര്‍ട് നല്‍കിയില്ലെന്നാരോപിച്ച് രണ്ടാനമ്മയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി 5-ാം ക്ലാസുകാരന്‍

11 കാരന്‍ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയത് ടവല്‍ മാത്രം ധരിച്ച് Andhrapradesh, Boy, Police-Station, Complaint, Eluru-News, Stepmother
ഏലൂര്‍: (www.kvartha.com) സുഹൃത്തിന്റെ പിറന്നാളിന് പോകാന്‍ ഷര്‍ട് നല്‍കിയില്ലെന്നാരോപിച്ച് രണ്ടാനമ്മയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി 5-ാം ക്ലാസുകാരന്‍. ആന്ധ്രാപ്രദേശിലാണ് രസകരമായ സംഭവം നടന്നത്. ഏലൂര്‍ ജില്ലയിലെ സര്‍കാര്‍ സ്‌കൂളില്‍ പഠിക്കുന്ന 11 വയസുകാരനാണ് തന്റെ രണ്ടാനമ്മ ലക്ഷ്മിയ്‌ക്കെതിരെ പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലെത്തിയത്.

ദേഹത്ത് വസ്ത്രം ധരിക്കാതെ ഒരു ടവല്‍ മാത്രം ധരിച്ചുകൊണ്ടാണ് 11 കാരന്‍ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. ഞായറാഴ്ച രാവിലെ 11 മണിയോടെ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് തയ്യാറായി പോകുന്നതിനായി വെള്ള ഷര്‍ട് എടുത്ത് വയ്ക്കണമെന്ന് കുട്ടി രണ്ടാനമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ അതുചെയ്തില്ലെന്നാണ് പരാതി. 

ഇതോടെ ക്ഷോഭം അടക്കാനാകാതെ ബാലന്‍ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കുടുംബത്തിന്റെ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിക്ക് പിറന്നാളിന് പോകാന്‍ വെള്ള ഷര്‍ട്ട് നല്‍കാമെന്ന ഉറപ്പിന്മേല്‍ ലക്ഷ്മിയേയും പിതാവ് മല്ലികാര്‍ജുന്‍ റാവു (40)വിനെയും പൊലീസ് വിട്ടയച്ചു.

News, National-News, Complaint, Police Station, Police, Parents, Student, Child, Father, National, Refused Shirt By Stepmother, Andhra Boy Reaches Police Station.



Keywords: News, National-News, Complaint, Police Station, Police, Parents, Student, Child, Father, National, Refused Shirt By Stepmother, Andhra Boy Reaches Police Station.

Post a Comment