Follow KVARTHA on Google news Follow Us!
ad

RBI | രാജ്യത്ത് വീണ്ടും നോടുനിരോധനം; പിന്‍വലിച്ചത് 2000 രൂപയുടേത്; നിലവില്‍ കൈവശമുള്ളത് ഉപയോഗിക്കാം

2023 സെപ്റ്റംബര്‍ 30നകം മാറ്റിയെടുക്കണം RBI to Withdraw Rs 2,000 Notes, Circulation, Malayalam News, National News
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് വീണ്ടും നോടുനിരോധനം. 2000 രൂപയുടെ നോടുകള്‍ വിനിമയത്തില്‍നിന്ന് പിന്‍വലിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടേതാണ് (RBI) തീരുമാനം. നിലവില്‍ ഉപയോഗത്തിലുള്ള നോടുകള്‍ക്ക് മൂല്യം ഉണ്ടായിരിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. ഇവ തുടര്‍ന്നും ഉപയോഗിക്കാം. ഇനിമുതല്‍ 2000 രൂപ നോട് വിതരണം ചെയ്യരുതെന്ന് ബാങ്കുകളോട് ആര്‍ബിഐ നിര്‍ദേശിച്ചു.

RBI to withdraw Rs 2,000 notes from circulation, will continue as legal tender, New Delhi, News, RBI, Prime Minister, Investment, Bank, Circulation, Instruction, National

ഇപ്പോള്‍ ഉപയോഗിക്കുന്ന 2000 രൂപയുടെ നോടുകള്‍ 2023 സെപ്റ്റംബര്‍ 30നകം മാറ്റിയെടുക്കണം. ഇതിനായി മേയ് 23 മുതല്‍ സൗകര്യമൊരുക്കുമെന്നും ആര്‍ബിഐ അറിയിച്ചു. 2000 രൂപയുടെ പരമാവധി 10 നോടുകള്‍ വരെ ഒരേസമയം ഏതു ബാങ്കില്‍നിന്നും മാറ്റിയെടുക്കാമെന്നാണ് അറിയിപ്പ്. 2000 രൂപ നോടുകള്‍ മാറ്റിയെടുക്കാനോ ബാങ്കുകളില്‍ നിക്ഷേപിക്കാനോ ഉള്ള സംവിധാനമാണ് ക്രമീകരിക്കുക.

2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട് നിരോധനത്തിന്റെ തുടര്‍ചയായാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ള 2000 രൂപ നോടുകള്‍ ആര്‍ബിഐ പുറത്തിറക്കിയത്. അന്ന് 500, 1000 രൂപാ നോടുകളാണ് പ്രധാനമന്ത്രി അപ്രതീക്ഷിത നീക്കത്തിലൂടെ നിരോധിച്ചത്. 500 രൂപ നോടിനു പകരം പുതിയ 500ന്റെ നോടും നിരോധിക്കപ്പെട്ട 1000 രൂപ നോടിനു പകരം 2000 രൂപ നോടുമാണ് അന്ന് പുറത്തിറക്കിയത്.

Keywords: RBI to withdraw Rs 2,000 notes from circulation, will continue as legal tender, New Delhi, News, RBI, Prime Minister, Investment, Bank, Circulation, Instruction, National. 

Post a Comment