Died | 'ആര്‍ആര്‍ആറി'ലെ വില്ലൻ; ഐറിഷ് താരം റേ സ്റ്റീവന്‍സണ്‍ സ്റ്റീവൻസണിന്റെ അകാല വിയോഗം ചലച്ചിത്ര പ്രേമികൾക്ക് ഞെട്ടലായി

 


റോം: (www.kvartha.com) ആർആർആർ സിനിമയിലെ വില്ലൻ കഥാപാത്രമായ ഗവർണർ സ്കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച ഐറിഷ് താരം റേ സ്റ്റീവൻസണിന്റെ (58) അകാല വിയോഗം ചലച്ചിത്ര പ്രേമികൾക്ക് ഞെട്ടലായി. രാം ചരണും ജൂനിയർ എൻ‌ടി‌ആറും അഭിനയിച്ച തെലുങ്ക് തകർപ്പൻ ഹിറ്റ് ചിത്രത്തിലാണ് താരം പ്രധാന വേഷം അവതരിപ്പിച്ചത്.

Died | 'ആര്‍ആര്‍ആറി'ലെ വില്ലൻ; ഐറിഷ് താരം റേ സ്റ്റീവന്‍സണ്‍ സ്റ്റീവൻസണിന്റെ അകാല വിയോഗം ചലച്ചിത്ര പ്രേമികൾക്ക് ഞെട്ടലായി

വരാനിരിക്കുന്ന ഡിസ്‌നി + സീരീസായ അശോക (ahsoka) യിൽ സ്റ്റീവൻസൺ പ്രധാന കഥാപത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മേരി എലിസബത്ത് വിൻസ്റ്റെഡും റൊസാരിയോ ഡോസണുമാണ് സ്റ്റാർ വാർസിന്റെ സ്പിൻ ഓഫ് മിനി സീരീസിലെ പ്രധാന താരങ്ങൾ. സ്റ്റാർ വാർസ് പ്രപഞ്ചത്തിലെ ബെയ്ലൻ സ്കോൾ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

1998-ൽ പുറത്തിറങ്ങിയ ദി തിയറി ഓഫ് ഫ്ലൈറ്റ് എന്ന ചിത്രത്തിലാണ് റേ സ്റ്റീവൻസൺ ആദ്യമായി അഭിനയിച്ചത്, ഇത് സംവിധായകൻ തോമസ് ഗ്രീൻഗ്രാസിന്റെ ഒരു ഹാസ്യ-നാടകമായിരുന്നു. പിന്നീട് 1999-ൽ ജി: എംടി - ഗ്രീൻവിച്ച് മീൻ ടൈമിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. അഭിനയത്തിൽ നിന്ന് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, 2004ൽ കിംഗ് ആർതർഎന്ന ചിത്രത്തിൽ ഡാഗോനെറ്റിന്റെ വേഷം ചെയ്തു. 2008-ൽ, പനിഷർ: വാർ സോണിൽ അദ്ദേഹം അഭിനയിച്ചു, മാർവൽ സൂപ്പർഹീറോ ഫ്രാങ്ക് കാസ്റ്റിൽ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

ദി ബുക്ക് ഓഫ് എലി, ദി അദർ ഗൈസ്, ജി.ഐ. ജോ: റീറ്റലിയേഷൻ, ദിവേര്ജന്റ്, ദ ട്രാൻസ്‌പോർട്ടർ: റെഫ്യൂൽഡ്, ആക്‌സിഡന്റ് മാൻ , ഹോളിവുഡ് താരം ലിയാം നീസൺ അഭിനയിച്ച മെമ്മറി തുടങ്ങിയ നിരവധി ജനപ്രിയ ചിത്രങ്ങളിൽ സ്റ്റീവൻസൺ അഭിനയിച്ചിരുന്നു. തോർ (2011), തോർ: ദി ഡാർക്ക് വേൾഡ് (2013),തോർ:രംഗനാറോക് (2017) എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

സോഷ്യൽ മീഡിയയിൽ ആർആർആർ സിനിമയുടെ ട്വിറ്റർ ഹാൻഡിൽ സ്റ്റീവൻസന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. 'ടീമിലെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ടുള്ള വാർത്ത! നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നെന്നുമുണ്ടാകും', ചിത്രത്തിലെ നടന്റെ ഒരു ചിത്രം പങ്കുവെച്ച് കൊണ്ട് പേജിൽ കുറിച്ചു.

Keywords: News, World, Cinema, Died, Celebrity, Actor, Hollywood, RRR, Thor,   Ray Stevenson, RRR Actor, Dies At 58.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia