Follow KVARTHA on Google news Follow Us!
ad

IPL | ഐപിഎല്‍ ഫൈനലിന് മഴ ഭീഷണി; മത്സരം ഉപേക്ഷിച്ചാല്‍ ആരാകും ചാംപ്യന്‍? നിയമം ഇങ്ങനെ

വൈകുന്നേരത്തോടെ 68 ശതമാനം മഴയ്ക്ക് സാധ്യത CSK, GT, Final match, IPL 2023, കായിക വാര്‍ത്തകള്‍, Malayalam News
അഹ്മദാബാദ്: (www.kvartha.com) ഐപിഎല്‍ കലാശപ്പോരാട്ടത്തില്‍ വൈകീട്ട് ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍ അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. തുടര്‍ച്ചയായ രണ്ടാം സീസണിലും കിരീടം നേടാന്‍ ഹാര്‍ദിക് പാണ്ഡ്യയും കൂട്ടരും ഉറ്റുനോക്കുമ്പോള്‍ ധോണിയുടെ സിഎസ്‌കെ അഞ്ചാം കിരീടമാണ് ലക്ഷ്യമിടുന്നത്. പക്ഷേ ആരാധകരുടെ പ്രതീക്ഷകള്‍ മഴ തകര്‍ത്തേക്കാം. അഹ്മദാബാദിലെ കാലാവസ്ഥ മാറുകയാണ്.
   
CSK, GT, Final match, IPL 2023, Malayalam News, Sports, Sports News, Indian Sports, Cricket, Chennai Super Kings, Gujarat Titans, Rain to play spoilsport in Final match of IPL 2023? Know all rules and scenarios.

ഞായറാഴ്ച വൈകുന്നേരം മഴ പെയ്യാനുള്ള സാധ്യത കൂടുതലാണെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. വൈകുന്നേരത്തോടെ 68 ശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാറ്റ് 50 കിലോമീറ്റര്‍ വേഗതയില്‍ വീശുമെന്നും പ്രതീക്ഷിക്കുന്നു. ഇതുകൂടാതെ, 78 ശതമാനം മേഘാവൃതവും 63 ശതമാനം ഈര്‍പ്പവും ഉണ്ടാകും.

ഇത്തരമൊരു സാഹചര്യത്തില്‍ ഐപിഎല്‍ 2023ലെ ഫൈനല്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചാല്‍ ഏത് ടീം ചാമ്പ്യനാകുമെന്ന ചോദ്യം ഉയരുന്നുണ്ട്. ഫൈനല്‍ രാത്രി 7.30 ന് ആരംഭിക്കും, അതിനാല്‍ കുറഞ്ഞത് 5-5 ഓവറുകളുടെ കട്ട് ഓഫ് സമയം 11.56 മിനിറ്റായിരിക്കും. നേരെമറിച്ച്, മത്സരം എട്ട് മണിക്ക് ആരംഭിക്കുകയാണെങ്കില്‍, കട്ട് ഓഫ് സമയം 12:26 വരെ ആയിരിക്കും. ഈ സമയം വരെ അമ്പയര്‍മാര്‍ 5-5 ഓവര്‍ കാത്തിരിക്കും. കട്ട് ഓഫ് സമയത്തിന് ശേഷവും മഴ തുടര്‍ന്നാല്‍ അമ്പയര്‍മാര്‍ സൂപ്പര്‍ ഓവറിലേക്ക് പോകും.

നേരെമറിച്ച്, സൂപ്പര്‍ ഓവറിന് സാധിച്ചില്ലെങ്കില്‍, മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റിവെക്കും. അതിലും തീരുമാനം ആയില്ലെങ്കിൽ ലീഗ് ഘട്ടത്തിലെ പോയിന്റ് പട്ടികയുടെ അടിസ്ഥാനത്തില്‍ ചാമ്പ്യന്‍ ടീമിനെ തീരുമാനിക്കും. പോയിന്റ് ടേബിളില്‍ നോക്കുമ്പോള്‍, ഗുജറാത്ത് ടൈറ്റന്‍സ് 20 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ്. 17 പോയിന്റുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് രണ്ടാമതെത്തി. അത്തരമൊരു സാഹചര്യത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വിജയിയായി പ്രഖ്യാപിക്കും.

Keywords: CSK, GT, Final match, IPL 2023, Malayalam News, Sports, Sports News, Indian Sports, Cricket, Chennai Super Kings, Gujarat Titans, Rain to play spoilsport in Final match of IPL 2023? Know all rules and scenarios.
< !- START disable copy paste -->

Post a Comment