Follow KVARTHA on Google news Follow Us!
ad

Bhagwant Mann | പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന് സെഡ് പ്ലസ് സുരക്ഷ; നിര്‍ദേശം കേന്ദ്ര സര്‍കാരിന്റേത്

ഖാലിസ്താന്‍ നേതാവ് അമൃത് പാല്‍ സിംഗിന്റെ അറസ്റ്റിന് പിന്നാലെയാണ് തീരുമാനം Punjab CM Bhagwant Mann, Z-plus Security, മലയാളം-വാർത്തകൾ, National News
ചണ്ഡീഗഡ്: (www.kvartha.com) പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍കാര്‍. ഖാലിസ്താന്‍ നേതാവ് അമൃത് പാല്‍ സിംഗിന്റെ അറസ്റ്റിന് പിന്നാലെയാണ് മാനിന് സെഡ് പ്ലസ് സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയത്. രാജ്യത്തുടനീളം സുരക്ഷാ പരിരക്ഷ ബാധകമായിരിക്കും. സിആര്‍പിഎഫിനാണ് കേന്ദ്രം ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

സെഡ് പ്ലസ് സുരക്ഷ നല്‍കാന്‍ തീരുമാനിച്ചതോടെ 55 കമാന്‍ഡോകളെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിക്കും. 10ലധികം എന്‍ എസ് ജി കമാന്‍ഡോകള്‍ ഇതില്‍ പങ്കാളികളാകും. അതിര്‍ത്തി സംസ്ഥാനത്തെ ഖാലിസ്താന്‍ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സും സുരക്ഷാ ഏജന്‍സികളും ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് കേന്ദ്രസര്‍കാര്‍രിന്റെ തീരുമാനം.

ഇക്കഴിഞ്ഞ മാര്‍ചില്‍ ഭഗവന്ത് മാനിന്റെ മകള്‍ക്ക് ഖാലിസ്താന്‍ അനുകൂല ഘടകങ്ങളില്‍ നിന്ന് ഭീഷണി കോളുകള്‍ ലഭിച്ചിരുന്നു. യുഎസില്‍ താമസിക്കുന്ന മാന്റെ മകള്‍ സീരത് കൗര്‍ മാനെ ഖാലിസ്താന്‍ അനുകൂലികള്‍ വിളിച്ച് അസഭ്യം പറഞ്ഞതായി പട്യാല ആസ്ഥാനമായുള്ള അഭിഭാഷകനാണ് പരാതിപ്പെട്ടത്.

Punjab CM Bhagwant Mann gets Z-plus security, Chandigarh, Panjab, News, Politics, Protection, CRPF, Threatening, Phone Call, Daughter, National

മുഖ്യമന്ത്രിയുടെ വസതിയിലും ഓഫീസുകളിലും സംസ്ഥാന സന്ദര്‍ശന സ്ഥലങ്ങളിലും സ്‌ക്രീനിങ്ങിനും ദേഹപരിശോധനയ്ക്കും പ്രത്യേക സംവിധാനം ഒരുക്കും. കൂടാതെ മീറ്റിംഗുകളും റോഡ് ഷോകളും ഉള്‍പെടെയുള്ള പൊതു സമ്പര്‍ക്ക സമയത്ത് മതിയായ ആള്‍ക്കൂട്ട നിയന്ത്രണവും ഉണ്ടായിരിക്കും. പഞ്ചാബ് പൊലീസ് സംരക്ഷണം കൂടാതെ, മുഖ്യമന്ത്രിയുടെ വീടിനും അടുത്ത കുടുംബാംഗങ്ങള്‍ക്കും സുരക്ഷ നല്‍കും.

Keywords: Punjab CM Bhagwant Mann gets Z-plus security, Chandigarh, Panjab, News, Politics, Protection, CRPF, Threatening, Phone Call, Daughter, National. 

Post a Comment