Pulwama Attack | '2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പോരാടിയത് നമ്മുടെ സൈനികരുടെ മൃതദേഹങ്ങൾ കൊണ്ട്, പുൽവാമ ആക്രമണത്തിൽ അന്വേഷണം നടന്നിരുന്നെങ്കിൽ അന്നത്തെ ആഭ്യന്തര മന്ത്രിക്ക് രാജിവെക്കേണ്ടി വരുമായിരുന്നു'; വീണ്ടും ആഞ്ഞടിച്ച് ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്
May 22, 2023, 14:22 IST
ന്യൂഡെൽഹി: (www.kvartha.com) പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നമ്മുടെ സൈനികരുടെ മൃതദേഹം കൊണ്ടാണ് പോരാടിയതെന്നും ആക്രമണത്തെക്കുറിച്ച് അന്വേഷണം നടന്നിരുന്നെങ്കിൽ അന്നത്തെ ആഭ്യന്തരമന്ത്രി രാജിവെക്കേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്ന് രാജ്‌നാഥ് സിംഗായിരുന്നു ആഭ്യന്തര മന്ത്രി.
'തിരഞ്ഞെടുപ്പ് (ലോക്‌സഭ 2019) നമ്മുടെ സൈനികരുടെ മൃതദേഹങ്ങൾ കൊണ്ടാണ് പോരാടിയത്, ഒരു അന്വേഷണവും നടന്നില്ല. അന്വേഷണം നടന്നിരുന്നെങ്കിൽ അന്നത്തെ ആഭ്യന്തര മന്ത്രി (രാജ്‌നാഥ് സിംഗ്) രാജിവെക്കേണ്ടി വരുമായിരുന്നു. പല ഉദ്യോഗസ്ഥർക്കും ജയിലിൽ പോകേണ്ടി വരുകയും വലിയ വിവാദം ഉയരുകയും ചെയ്യുമായിരുന്നു', അൽവാർ ജില്ലയിലെ ബൻസൂരിൽ നടന്ന ഒരു പരിപാടിയിൽ മാലിക് പറഞ്ഞു.
ആക്രമണം നടന്നയുടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവരമറിയിച്ചെങ്കിലും മിണ്ടാതിരിക്കാൻ അദ്ദേഹം തന്നോട് പറഞ്ഞതായും സത്യപാൽ മാലിക് വീണ്ടും വെളിപ്പെടുത്തി. ലഡാക്ക്, ജമ്മു കശ്മീർ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനം വിഭജിക്കപ്പെടുന്നതിന് മുമ്പ്, മാലിക് ജമ്മു കശ്മീരിലെ ഗവർണറായിരുന്നു സത്യപാൽ മാലിക്. പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിനു വീഴ്ചയുണ്ടായെന്ന് ആരോപിച്ച് അദ്ദേഹം നേരത്തെയും രംഗത്തെത്തിയിരുന്നു.
'ആഭ്യന്തര മന്ത്രാലയം അഞ്ച് വിമാനങ്ങൾ നൽകിയിരുന്നെങ്കിൽ 40 സൈനികരുടെ ജീവൻ രക്ഷിക്കാമായിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എന്തെങ്കിലും പറയുന്നതിൽ നിന്ന് എന്നെ വിലക്കി. തെരഞ്ഞെടുപ്പിലെ നേട്ടങ്ങൾക്കായി വിഷയം രാഷ്ട്രീയവൽക്കരിക്കപ്പെടുമെന്ന് അന്നുതന്നെ ഞാൻ മനസിലാക്കി. ഏതുതരം അപകടകാരികളാണ് രാജ്യം ഭരിക്കുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാം. അവർക്ക് അവരുടെ സൈനികരോടും രാജ്യത്തോടും ഒരു സഹതാപവുമില്ല', സത്യപാൽ മാലിക് അന്ന് പറഞ്ഞു. ഇതിനുപിന്നാലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സത്യപാൽ മാകിലിനെ ആഴ്ചകൾക്കു മുൻപ് സിബിഐ ചോദ്യം ചെയ്തിരുന്ന.
Keywords: News, National, New Delhi, Politics, Pulwama Attack, Lok Sabha Election, Pulwama Attack: '2019 Lok Sabha elections were fought on bodies of our soldiers,' says Satyapal Malik.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.