Wrestlers Protest | പൊലീസിന്റെ ബലം പ്രയോഗിച്ചുള്ള അറസ്റ്റിന് പിന്നാലെ കടുത്ത തീരുമാനവുമായി ഗുസ്തി താരങ്ങള്‍; രാജ്യത്തിന് വേണ്ടി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്ന് പ്രഖ്യാപനം; ഇന്‍ഡ്യാ ഗേറ്റില്‍ അനിശ്ചിതകാല നിരാഹാര സമരം

 


ന്യൂഡെല്‍ഹി: (www.kvartha.com) പൊലീസിന്റെ ബലം പ്രയോഗിച്ചുള്ള അറസ്റ്റിന് പിന്നാലെ കടുത്ത തീരുമാനവുമായി ഗുസ്തി താരങ്ങള്‍. രാജ്യത്തിന് വേണ്ടി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചു. സമരം ശക്തമാക്കാനും തീരുമാനം. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് താരങ്ങള്‍ കടുത്ത തീരുമാനത്തിലെത്തിയത്.

'ഈ മെഡലുകള്‍ ഞങ്ങളുടെ ജീവിതമാണ്, ആത്മാവാണ്. വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്ക് വിലയില്ലാതായി. വൈകിട്ട് ആറുമണിക്ക് ഹരിദ്വാറില്‍വച്ച് ഞങ്ങളുടെ മെഡലുകള്‍ ഗംഗയിലേക്ക് എറിഞ്ഞുകളയും. അതിനുശേഷം ഇന്‍ഡ്യാ ഗേറ്റില്‍ ഞങ്ങള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും' ഗുസ്തി താരം ബജ്രംഗ് പുനിയ പറഞ്ഞു.

ആത്മാഭിമാനം പണയം വച്ച് ജീവിക്കാനില്ലെന്നും സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളോടെന്ന പോലെയാണ് പൊലീസ് പെരുമാറിയതെന്നും താരങ്ങള്‍ പറഞ്ഞു. ബലംപ്രയോഗിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പുനിയ വ്യക്തമാക്കി. പ്രതിഷേധം നടത്തുന്നതിനിടെ സാക്ഷി മാലികിനെ പൊലീസുകാര്‍ വലിച്ചിഴക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പൊലീസുകാര്‍ മര്‍ദിച്ചതായും സാക്ഷി ആരോപിച്ചിരുന്നു. പൊലീസുകാര്‍ താരങ്ങള്‍ സമരം നടത്തിവന്നിരുന്ന ടെന്റുകളും പൊളിച്ചെടുത്തു.

Wrestlers Protest | പൊലീസിന്റെ ബലം പ്രയോഗിച്ചുള്ള അറസ്റ്റിന് പിന്നാലെ കടുത്ത തീരുമാനവുമായി ഗുസ്തി താരങ്ങള്‍; രാജ്യത്തിന് വേണ്ടി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്ന് പ്രഖ്യാപനം; ഇന്‍ഡ്യാ ഗേറ്റില്‍  അനിശ്ചിതകാല നിരാഹാര സമരം

സുരക്ഷാ കാരണങ്ങളാല്‍ ജന്തര്‍മന്തറില്‍ സമരം തുടരാന്‍ അനുവദിക്കില്ലെന്നും നഗരത്തിലെ ഉചിതമായ മറ്റൊരു സ്ഥലം സമരത്തിനുവേണ്ടി അനുവദിക്കാമെന്നും ഡെല്‍ഹി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളില്‍ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ് രംഗ് പുനിയ തുടങ്ങിയവരെ പ്രതിചേര്‍ത്ത് ഡെല്‍ഹി പൊലീസ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തു. കലാപമുണ്ടാക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങി ആറു വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Keywords:  Protesting wrestlers say they will 'throw their medals' into Ganges, sit on hunger strike at India Gate, New Delhi, News, Protesters, Police, Allegation, Medal, FIR, Clash, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia