ഷിംല: (www.kvartha.com) കര്‍ണാടകയില്‍ വോടെണ്ണല്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേര രാവിലെ ഷിംലയിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഷിംലയിലെ ജഖുവിലെ ഹനുമാന്‍ ക്ഷേത്രത്തിലാണ് പ്രിയങ്ക ഗാന്ധി പ്രാര്‍ഥനയ്ക്കായി എത്തിയത്. ഇന്‍ഡ്യയുടെയും കര്‍ണാടകയുടെയും സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രിയങ്ക പ്രാര്‍ഥിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ വോടെണ്ണല്‍ പുരോഗമിക്കെ, ബി ജെ പിക്കെതിരെ വ്യക്തമായ ലീഡുമായി കോണ്‍ഗ്രസ് മുന്നേറുകയാണ്. 224 അംഗ നിയമസഭയില്‍ 130ലേറെ സീറ്റുകള്‍ നേടാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
ഇതിനിടെ നേതാക്കളുടെ ക്ഷേമത്തിനായി ഡെല്‍ഹിയിലെ എഐസിസി ഓഫീസിന് മുന്നില്‍ യാഗം നടക്കുന്നു. കരോള്‍ബാഗ് കോണ്‍ഗ്രസ് കമിറ്റിയുടെ നേതൃത്വത്തില്‍ ആണ് യാഗം നടക്കുന്നത്. ഗാന്ധി കുടുംബത്തിന്റെയും, കര്‍ണാടക നേതാക്കളുടെയും ക്ഷേമത്തിനും, തെരഞ്ഞെടുപ്പ് വിജയത്തിനുമായാണ് എഐസിസിക്ക് പുറത്ത് യാഗം നടത്തുന്നത്.
ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. പോസ്റ്റല്‍ വോടുകള്‍ എണ്ണികഴിയുമ്പോള്‍ ഇരു മുന്നണികളും നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രധാന നേതാക്കള്‍ അതത് മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയാണ്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കൂടിയായ ബസവരാജ ബൊമ്മൈ മുന്നിലാണ്. കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടായ സിദ്ധരാമയ്യ വരുണയിലും ലീഡ് ചെയ്യുന്നു.
#WATCH | Congress General Secretary Priyanka Gandhi Vadra offers prayers at Shimla's Jakhu temple pic.twitter.com/PRH47u36Zm
— ANI (@ANI) May 13, 2023