Follow KVARTHA on Google news Follow Us!
ad

Bus Strike | വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് മിനിമം 5 രൂപയാക്കണം, ജൂണ്‍ 7 മുതല്‍ സ്വകാര്യ ബസ് സമരം

സൗജന്യയാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കണമെന്നും ആവശ്യം Bus Strike, Warning, Students Bus Fare, മലയാളം-വാർത്തകൾ, Kerala News
തൃശൂര്‍: (www.kvartha.com) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ ഏഴ് മുതല്‍ സമരം ആരംഭിക്കുമെന്ന മുന്നറിയിപ്പുമായി സ്വകാര്യ ബസ് ഉടമകള്‍. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് മിനിമം അഞ്ച് രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നത്. വിദ്യാര്‍ഥികളുടെ സൗജന്യയാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു.

Private bus owners in Kerala plan strike, Thrissur, News, Warning, Passengers, Students, Bus Fare, Minister, Discussion, Kerala

നേരത്തേയും ബസ് ഉടമകള്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യവുമായി സമരം നടത്തുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ബസ് യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഗതാഗത മന്ത്രി ആന്റണി രാജുവുമായുള്ള ചര്‍ചയെ തുടര്‍ന്ന് യാത്രാനിരക്ക് വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ കുട്ടികളുടെ യാത്രാനിരക്കിന്റെ കാര്യത്തില്‍ തീരുമാനം എടുത്തിരുന്നില്ല.

Keywords: Private bus owners in Kerala plan strike, Thrissur, News, Warning, Passengers, Students, Bus Fare, Minister, Discussion, Kerala. 

Post a Comment