Meeting | ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയും ബിജെപി മുഖ്യമന്ത്രിമാരും യോഗം ചേരുന്നു

 


ന്യൂഡെല്‍ഹി: (www.kvartha.com) ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം ചേരുന്നു. ഡെല്‍ഹിയിലെ പാര്‍ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ ബിജെപി ഉപമുഖ്യമന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. യോഗത്തില്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ റിപോര്‍ട് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ചര്‍ച ചെയ്യും.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ് കര്‍ സിങ് ധാമി, ഗുജറാത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, നാഗാലാന്‍ഡ് ഉപമുഖ്യമന്ത്രി യാന്തുങ്കോ പാറ്റണ്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

അതേസമയം, അടുത്തവര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പിനുള്ള സംയുക്ത തന്ത്രം ചര്‍ച ചെയാന്‍ പ്രതിപക്ഷ പാര്‍ടികളും ജൂണ്‍ 12 ന് പട്നയില്‍ യോഗം ചേരും. 18 പ്രതിപക്ഷ പാര്‍ടികള്‍ യോഗത്തില്‍ പങ്കെടുക്കും. ഇത് കേവലം മുന്നൊരുക്കത്തിനുള്ള യോഗമാണെന്നും പ്രതിപക്ഷ പാര്‍ടികളുടെ പ്രധാന യോഗം പിന്നീട് ചേരുമെന്നും പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കി.

ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞയാഴ്ച ഡെല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് യോഗം ചേരാന്‍ തീരുമാനമായത്.

Meeting | ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയും ബിജെപി മുഖ്യമന്ത്രിമാരും യോഗം ചേരുന്നു

സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ കക്ഷികളെയും യോഗത്തിലേക്ക് കൊണ്ടുവരാന്‍ നിതീഷ് കുമാര്‍ പദ്ധതിയിടുന്നു. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മമത ബാനര്‍ജി, അരവിന്ദ് കേജ് രിവാള്‍, സമാജ് വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപോര്‍ടുകള്‍.

Keywords:  PM Modi holds meeting with CMs of BJP-ruled states on party's good governance agenda, New Delhi, News, Politics, Prime Minister, Narendra Modi, Chief Ministers, Congress, Rahul Gandhi, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia