Turkey Election | തുർക്കി പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട റജബ് ത്വയ്യിബ് ഉർദുഗാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

 


ന്യൂഡെൽഹി: (www.kvartha.com) തുർക്കി പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട റജബ് ത്വയ്യിബ് ഉർദുഗാനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 'തുർക്കിയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങൾ. വരും കാലങ്ങളിലും നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളും ആഗോള വിഷയങ്ങളിലെ സഹകരണവും വളരുമെന്ന് എനിക്ക് ഉറപ്പുണ്ട്', അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

Turkey Election | തുർക്കി പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട റജബ് ത്വയ്യിബ് ഉർദുഗാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പിലാണ് നിലവിലെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ മികച്ച വിജയം നേടിയത്. തുർക്കിയുടെ ചരിത്രത്തിലാദ്യമായി രണ്ടാം ഘട്ട തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായ കിലി കമാൽ കിലിച്ദരോഗ്ലുവുനെതിരെ മികച്ച വിജയമാണ് ഉർദുഗാൻ കാഴ്ചവെച്ചത്. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഉർദുഗാൻ 55.14 ശതമാനവും കമാൽ 44.86 ശതമാനവും വോട്ടുകൾ കരസ്ഥമാക്കി.

രണ്ട് പതിറ്റാണ്ടായി തുർക്കി രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന റജബ് ത്വയ്യിബ് ഉർദുഗാൻ തന്റെ ഭരണം അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ ഇതോടെ സാധിച്ചു. 2003 മുതൽ 2014 വരെ പ്രധാനമന്ത്രി പദവി വഹിച്ചിരുന്നു. അഞ്ച് വർഷം മുമ്പ് തുർക്കിയിലെ ഉന്നത പദവിയിൽ അത്താതുർക്കിന്റെ 15 വർഷത്തെ അദ്ദേഹം മറികടന്നു, രാജ്യം ഏറ്റവും കൂടുതൽ കാലം സേവിച്ച നേതാവായി. 2014-ൽ, ജനകീയ വോട്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായി. മൂന്നാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടതോടെ 2028 വരെ അദ്ദേഹത്തിന് അധികാരത്തിൽ തുടരാം. വിജയത്തിൽ ലോകമെമ്പാടുമുള്ള നേതാക്കൾ ഉർദുഗാനെ അഭിനന്ദിച്ചു.

Keywords: News, New Delhi, Politics, Election, World, Turkey Election, Recep Tayyip Erdogan, Election Result,   PM congratulates Recep Tayyip Erdogan on re-election as President.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia