പത്തടി വീതിയും 40 അടി നീളവും ഉള്ള ഓഫീസ് സംവിധാനത്തില്‍ സിഐക്കും എസ്ഐക്കുമുള്ള റൂമുകളും ടോയ്‌ലറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വൈദ്യുതി കണക്ഷന്‍ കൂടി ലഭിച്ചാല്‍ ഓഫീസ് ഉടന്‍തന്നെ കൂട്ടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഓഫീസ് ആരംഭിക്കുന്നതോടെ ഊടുവഴികളിലൂടെ ലഹരിയും മറ്റു നിരോധിത വസ്തുക്കളും അനധികൃതമായി കടത്തിക്കൊണ്ടുപോകുന്നത് പിടികൂടാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ബെംഗ്‌ളുറു, മൈസുറു എന്നിവടങ്ങളില്‍ നിന്നും സിന്തറ്റിക് മയക്കുമരുന്നുകള്‍ ഉള്‍പെടെയുളളവ കടത്തികൊണ്ടുവരുന്നത് കൂട്ടുപുഴ ചെക് പോസ്റ്റിലൂടെയാണ്. ഇവിടെ സ്ഥിരം ചെക് പോസ്റ്റ് വേണമെന്ന് ഇരുസംസ്ഥാനങ്ങളുടെയും ദീര്‍ഘകാലത്തെ ആവശ്യങ്ങളിലൊന്നായിരുന്നു.
Keywords: Kerala News, Malayalam News, Check Post in Koodupuzha, Kannur News, Permanent check post at Koodupuzha will start functioning immediately.
< !- START disable copy paste -->