Chief Minister | മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ പദ്ധതി വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
May 25, 2023, 17:07 IST
തിരുവനന്തപുരം: (www.kvartha.com) മാധ്യമപ്രവര്‍ത്തക, മാധ്യമ പ്രവര്‍ത്തകേതര ജീവനക്കാരുടെ നിലവിലെ പെന്‍ഷന്‍ മാധ്യമ സ്ഥാപനങ്ങളുടെ സഹായത്തോടെ വിപുലീകരിക്കാന്‍ സര്‍കാരിന് ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പ്രത്യേക പെന്‍ഷന്‍ ഫന്‍ഡ് രൂപവത്കരിക്കുമെന്നും പെന്‍ഷന്‍ ചട്ടം പരിഷ്‌കരിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ന്യൂസ് എംപ്ലോയീസ് ഫെഡറേഷന്റെ ഇരുപതാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സര്‍കാരിന് മുന്നില്‍ വെച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ ദുര്‍ബലപ്പെടുത്താനാണ് കേന്ദ്രസര്‍കാര്‍ ശ്രമിക്കുന്നത്. ഭരണകൂടത്തിന്റെ പ്രവൃത്തികളെ വിമര്‍ശിക്കുന്നവരെയും തങ്ങള്‍ക്ക് കീഴ്‌പെടാത്തവരെയും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വായടപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ മാധ്യമങ്ങള്‍ ശബ്ദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വിഎസ് ജോണ്‍സന്‍ അധ്യക്ഷത വഹിച്ചു. വിരമിച്ച മുതിര്‍ന്ന അംഗങ്ങള്‍ക്കും മത്സര വിജയികള്‍ക്കും എം വിന്‍സെന്റ് എംഎല്‍എ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. എ ഐ എന്‍ ഇ എഫ് ജെനറല്‍ സെക്രടറി വി ബാലഗോപാല്‍, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജെനറല്‍ സെക്രടറി ആര്‍ കിരണ്‍ ബാബു, എന്‍പിയു സംസ്ഥാന പ്രസിഡന്റ് കെഎന്‍ ലതാനാഥന്‍ എന്നിവരും സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ വി ജോയ് എംഎല്‍എ സ്വാഗതവും കെഎന്‍ഇഎഫ് ആക്ടിങ് ജെനറല്‍ സെക്രടറി ജയിസന്‍ മാത്യു നന്ദിയും പറഞ്ഞു.
Keywords: Pension scheme of media employees will be expanded: CM Pinarayi Vijayan, Thiruvananthapuram, News, Politics, Media, Pension, Fund, Inauguration, Conference, Kerala.
ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സര്‍കാരിന് മുന്നില്‍ വെച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ ദുര്‍ബലപ്പെടുത്താനാണ് കേന്ദ്രസര്‍കാര്‍ ശ്രമിക്കുന്നത്. ഭരണകൂടത്തിന്റെ പ്രവൃത്തികളെ വിമര്‍ശിക്കുന്നവരെയും തങ്ങള്‍ക്ക് കീഴ്‌പെടാത്തവരെയും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വായടപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ മാധ്യമങ്ങള്‍ ശബ്ദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Pension scheme of media employees will be expanded: CM Pinarayi Vijayan, Thiruvananthapuram, News, Politics, Media, Pension, Fund, Inauguration, Conference, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.