Follow KVARTHA on Google news Follow Us!
ad

Attack | നെടുങ്കണ്ടം താലൂക് ആശുപത്രിയില്‍ പൊലീസ് എത്തിച്ച രോഗി അക്രമാസക്തനായി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിക്കാന്‍ ശ്രമിച്ചെന്ന് പരാതി; മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും ആരോപണം

നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവീണ്‍ ആണ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് #Nedumkandam-Taluk-Hospital-Attack-News, #Praveen-Attack-News
നെടുങ്കണ്ടം: (www.kvartha.com) താലൂക് ആശുപത്രിയില്‍ പൊലീസ് എത്തിച്ച രോഗി അക്രമാസക്തനായി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. ബുധനാഴ്ച രാത്രിയിലായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. അടിപിടിയില്‍ പരുക്കേറ്റ നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവീണ്‍ ആണ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നാണ് പരാതി.

ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും ആരോപണമുണ്ട് കേസെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. അക്രമസാഹചര്യം കണ്ട് ഡോക്ടര്‍മാരടക്കമുള്ളവര്‍ മാറിനിന്ന്, സുരക്ഷയൊരുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാളെ കെട്ടിയിട്ടാണ് ചികിത്സ നല്‍കിയത്.

Patient tried to attack Health workers at Idukki, Nedumkandam, News, Idukki, Attack, Police, Allegation, Protection, Hospital, Liquor, Kerala

ബുധനാഴ്ച പുലര്‍ചെയാണ് കൊട്ടാരക്കരയില്‍ പൊലീസ് ചികിത്സയ്‌ക്കെത്തിച്ച അധ്യാപകന്‍ ഡ്യൂടിയിലുണ്ടായിരുന്ന ഡോക്ടറെ കുത്തിക്കൊന്നത്. നെടുമ്പന ഗവ. യുപി സ്‌കൂള്‍ അധ്യാപകന്‍ വെളിയം ചെറുകരക്കോണം ശ്രീനിലയത്തില്‍ എസ് സന്ദീപിന്റെ കുത്തേറ്റ് കൊട്ടാരക്കര താലൂക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് (23) ആണ് കൊല്ലപ്പെട്ടത്.

കേരളം ഞെട്ടലോടെയാണു ഈ വാര്‍ത്ത കേട്ടത്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ചര്‍ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിയമ നിര്‍മാണം അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച ചെയ്യും.

Keywords: Patient tried to attack Health workers at Idukki, Nedumkandam, News, Idukki, Attack, Police, Allegation, Protection, Hospital, Liquor, Kerala. 

Post a Comment