പത്തനംതിട്ട: (www.kvartha.com) നഗരത്തിലെ ഹോടെലില്‍ ഭക്ഷണപദാര്‍ഥത്തിന്‍ല്‍നിന്ന് പുഴുവിനെ ലഭിച്ചതായി പരാതി. പിന്നാലെ അന്വേഷിക്കാനെത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുഴുവരിക്കുന്ന മാംസങ്ങളും ഉപയോഗശൂന്യമായ പഴക്കം ചെന്ന ഭക്ഷണങ്ങളും പിടിച്ചെടുത്തു.
പത്തനംതിട്ട അടൂര്‍ ഗാന്ധി പാര്‍കിന് സമീപത്തുള്ള ഒരു ഹോടെലിലെ കുഴിമന്തിയില്‍ നിന്നാണ് പുഴുവിനെയും കൂടുതല്‍ പരിശോധനയില്‍ പുഴുവരിച്ച നിലയിലുള്ള കോഴിയിറച്ചിയും ഭക്ഷണ പദാര്‍ത്ഥങ്ങളും കണ്ടെത്തിയത്.
കെട്ടിടത്തിന് പുറകുവശത്ത് സൂക്ഷിച്ചിരുന്ന മാംസങ്ങള്‍ സൂക്ഷിക്കുന്ന ഫ്രീസര്‍ തുറന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഹോടെലില്‍ എത്തുന്ന ആവശ്യകാര്‍ക്ക് നല്‍കാനായി സൂക്ഷിച്ച കോഴിയിറച്ചിയിലും ഷവര്‍മയിലുമൊക്കെ പുഴുക്കള്‍ പെറ്റുപെരുകിയിരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പിന്നാലെ പിടികൂടിയ ഭക്ഷ്യവസ്തുക്കള്‍ ഉദ്യോഗസ്ഥര്‍ പൂര്‍ണമായും നശിപ്പിച്ചു. ഹോടെല്‍ അടച്ചുപൂട്ടുകയും ചെയ്തു. ഹോടെല്‍ ഉടമയ്‌ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
Keywords: News, Kerala-News, Kerala, News-Malayalam, Hotel Food, Worm, Kuzhimanthi, Food, Hotel, Complaint, Pathanamthitta, Pathanamthitta-News, Pathanamthitta: Worm found in kuzhimanthi.