Follow KVARTHA on Google news Follow Us!
ad

Robbery | തലശേരിയില്‍ യാത്രക്കാരനെ കൊളളയടിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നെന്ന കേസിലെ 3 പ്രതികളെ പൊലീസ് പിടികൂടി

പ്രതികളെ തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും Thalassery Robbery, Police Arrested, CCTV,മലയാളം-വാർത്തകൾ,Kerala-News
തലശേരി: (www.kvartha.com) തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം രാത്രിയെത്തിയ യാത്രക്കാരന്റെ പണവും മൊബൈല്‍ ഫോണും കവര്‍ന്നുവെന്ന കേസില്‍ മൂന്നു പേരെ തലശേരി ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Passenger robbed of money and mobile phone in Thalassery; 3 arrested, Kannur, News, Police, Arrested, Court, Remanded, CCTV, Mobile Phone, Kerala
 
തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബൈജു(40) , കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ
മുഹമ്മദ് ശാഹിദ്(39) , ധര്‍മടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ
 അശ്റഫ് (38) എന്നിവരെയാണ് തലശേരി ടൗണ്‍ എസ് ഐ ഷാജിയും സംഘവും അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് വടകര സ്വദേശിയായ മുഹമ്മദ് സാലിദിനെയാണ് അക്രമിച്ച് ഏഴായിരം രൂപയും വിലപിടിപ്പുളള സ്മാര്‍ട് ഫോണും പ്രതികള്‍ കവര്‍ന്നത്. ഇതേ തുടര്‍ന്ന് സാഹിദിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് സിസിടിവി കാമറാ ദൃശ്യത്തിലൂടെ പ്രതികളെ തിരിച്ചറിയുകയും പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

Keywords: Passenger robbed of money and mobile phone in Thalassery; 3 arrested, Kannur, News, Police, Arrested, Court, Remanded, CCTV, Mobile Phone, Kerala. 

Post a Comment