Follow KVARTHA on Google news Follow Us!
ad

Petition | രാഷ്ട്രപതിയെ ക്ഷണിക്കാത്തത് നിയമലംഘനം; പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

തമിഴ് നാട്ടില്‍ നിന്നുള്ള അഭിഭാഷകന്‍ സിആര്‍ ജയസുകിന്‍ ആണ് പരാതിക്കാരന്‍ Parliament Building Inauguration Row, Supreme Court, National News
ന്യൂഡെല്‍ഹി: (www.kvartha.com) പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. തമിഴ് നാട്ടില്‍ നിന്നുള്ള അഭിഭാഷകന്‍ സിആര്‍ ജയസുകിന്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിലൂടെ ലോക്‌സഭ സെക്രടേറിയറ്റ് നിയമലംഘനം നടത്തിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. രാഷ്ട്രപതിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹിന്ദുത്വ ആചാര്യന്‍ വിഡി സവര്‍കറുടെ ജന്മവാര്‍ഷിക ദിനമായ മേയ് 28നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുക.

ഉദ് ഘാടന ചടങ്ങില്‍നിന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് 19 പ്രതിപക്ഷ കക്ഷികള്‍ പരിപാടി ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഉപരാഷ്ട്രപതിയേയും ചടങ്ങില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാര്‍ലമെന്റിന്റെ അവിഭാജ്യ ഘടകമായ രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രപതിയോടും ഭരണഘടനയോടുമുള്ള അവഹേളനമാണെന്നാണ് ഇവര്‍ പറയുന്നത്.

കോണ്‍ഗ്രസ്, ഡി എം കെ, എഎപി, ശിവസേന ഉദ്ദവ് താകറെ വിഭാഗം, എസ് പി, സി പി ഐ, സിപിഎം, ജെഎംഎം, കേരള കോണ്‍ഗ്രസ് മാണി, വിസികെ, ആര്‍എല്‍ഡി, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യു, എന്‍സിപി, ആര്‍ജെഡി, മുസ്ലിം ലീഗ്, നാഷനല്‍ കോണ്‍ഫറന്‍സ്, ആര്‍ എസ് പി, എംഡിഎംകെ, എ ഐ എം ഐ എം എന്നീ പാര്‍ടികളാണ് സംയുക്ത പ്രസ്താവനയിലൂടെ ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. അതേസമയം, ടിഡിപി, വൈ എസ് ആര്‍ കോണ്‍ഗ്രസ്, ബി ജെ ഡി എന്നീ പാര്‍ടികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Parliament building row: PIL filed in Supreme Court seeking inauguration by President Droupadi Murmu, New Delhi, News, Politics, Inauguration, Supreme Court,  Parliament building, Narendra Modi, Protest, National

കോവിഡ് കാല സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ പാര്‍ലമെന്റ് പണിയാന്‍ വന്‍തുക മുടക്കുന്നതിലും രാഷ്ട്രപതിയെ പുറത്തു നിര്‍ത്തുന്നതിലും പ്രതിഷേധിച്ച് ശിലാസ്ഥാപന ചടങ്ങ് വിവിധ പ്രതിപക്ഷ പാര്‍ടികള്‍ ബഹിഷ്‌കരിച്ചിരുന്നു.

Keywords: Parliament building row: PIL filed in Supreme Court seeking inauguration by President Droupadi Murmu, New Delhi, News, Politics, Inauguration, Supreme Court,  Parliament building, Narendra Modi, Protest, National. 

Post a Comment