Follow KVARTHA on Google news Follow Us!
ad

Human Chain | കൃത്രിമ ജലപാതാ പദ്ധതിക്കെതിരെ പാനൂരില്‍ പ്രതിഷേധാഗ്നി; മനുഷ്യ ശൃംഖല തീര്‍ത്ത് കുടിയൊഴിപ്പിക്കപ്പെടുന്നവര്‍

സ്ത്രീകളും കുട്ടികളും വയോധികരുമടങ്ങുന്ന നൂറുകണക്കിനാളുകള്‍ പങ്കെടുത്തു Human Chain Protest ,Panoor, Malayalam News, കേരള-വാർത്തകൾ
തലശേരി: (www.kvartha.com) കൃത്രിമ ജലപാതാ പദ്ധതിക്കെതിരെ പാനൂര്‍ നഗരസഭാ ഓഫീസ് മുതല്‍ പന്ന്യന്നൂര്‍ പഞ്ചായത് ഓഫീസ് വരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മനുഷ്യ ശ്യംഖല തീര്‍ത്തു. പാനൂര്‍ ബ്ലോക് പഞ്ചായത് പ്രസിഡന്റ് എ ശൈലജ പന്ന്യന്നൂര്‍ പഞ്ചായത് ഓഫിസിന് മുന്‍പില്‍ ആദ്യ കണ്ണിയായും പാനൂര്‍ നഗരസഭാ ഓഫീസിനു മുന്‍പില്‍ പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ വി നാസര്‍ അവസാന കണ്ണിയായും മനുഷ്യശ്യംഖലയില്‍ അണിനിരന്നു.

Panoor: Human chain protest artificial waterway project, Kannur, News, Protest, Politics, Women, Children, Participation,  Human chain, Kerala
 
സ്ത്രീകളും കുട്ടികളും വയോധികരുമടങ്ങുന്ന നൂറുകണക്കിനാളുകള്‍ ആറുകിലോമീറ്റര്‍ നീളത്തില്‍ തീര്‍ത്ത മനുഷ്യശ്യംഖലയില്‍ ആവേശത്തോടെ മുദ്രാവാക്യം വിളിക്കുകയും പ്രതിഞ്ജയുമായി അണിനിരക്കുകയും ചെയ്തു.

Panoor: Human chain protest against artificial waterway project, Kannur, News, Protest, Politics, Women, Children, Participation, Human chain, Kerala

ജീവിക്കാനുള്ള അവകാശങ്ങള്‍ക്കായി പോരാടുന്ന ഈ മനുഷ്യരെ മറന്ന് സര്‍കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കൃത്രിമ ജലപാത പദ്ധതിയില്‍ നിന്ന് ഉടന്‍ പിന്‍മാറണമെന്ന് പാനൂര്‍ നഗരസഭാ ഓഫിസിന് മുന്‍പില്‍ കൃത്രിമ ജലപാതയ്ക്കെതിരെ നടന്ന പ്രതിഷേധ പൊതുയോഗത്തില്‍ സജീവ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.

Panoor: Human chain protest artificial waterway project, Kannur, News, Protest, Politics, Women, Children, Participation,  Human chain, Kerala

സമരസമിതി ചെയര്‍മാന്‍ ദിനേശന്‍ പച്ചോള്‍ അധ്യക്ഷത വഹിച്ചു. കൃത്രിമ ജലപാത വിരുദ്ധ സംയുക്ത സമരസമിതി ജില്ലാ ചെയര്‍മാന്‍ ഇ മനീഷ്, ഡോ. ഡി സുരേന്ദ്രനാഥ്, വി നാസര്‍, കെ കെ ധനഞ്ജയന്‍, എം രത്‌നാകരന്‍, വി സുരേന്ദ്രന്‍, പി കെ പ്രവീണ്‍, പി കെ ശാഹുല്‍ ഹമീദ്, ഗോപിനാഥന്‍ പിള്ള, ടി എന്‍ പ്രതാപ്, സന്തോഷ് ഒടക്കാത്ത് അഡ്വ. വിവേക് പയ്യന്നൂര്‍, കെ പി പ്രഭാകരന്‍, എന്‍ പി മുകുന്ദന്‍, സി കെ ഗംഗാധരന്‍, പി കെ പ്രകാശന്‍, രാജേന്ദ്രന്‍ തായാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Panoor: Human chain protest against artificial waterway project, Kannur, News, Protest, Politics, Women, Children, Participation, Human chain, Kerala

Keywords: Panoor: Human chain protest against artificial waterway project, Kannur, News, Protest, Politics, Women, Children, Participation, Human chain, Kerala. 

Post a Comment