പാലക്കാട്: (www.kvartha.com) ജില്ലാ ആശുപത്രിയിലെ എക്സ്‌റേ യൂനിറ്റ് എലി കടിച്ച് നശിപ്പിച്ചതായി കണ്ടെത്തല്‍. ഒരു കോടിയോളം വിലവരുന്ന യന്ത്രം മതിയായ സുരക്ഷ ഒരുക്കാതെ സൂക്ഷിച്ചതാണ് വിനയായതെന്നാണ്
ആരോഗ്യവകുപ്പിന്റെ റിപോര്‍ട്.
ജില്ലാ ആശുപത്രി സൂപ്രണ്ടും കംപനിയും തമ്മിലുള്ള കരാര്‍ പ്രകാരം ഉപകരണത്തിന്റെ സംരക്ഷണ ഉത്തരവാദിത്തം ആശുപത്രിക്കാണ്. അതില്‍ വീഴ്ച പറ്റിയെന്ന പരാതി ഉയര്‍ന്നതോടെ, ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഈ റിപോര്‍ടിലാണ് എലി കടിച്ച് നശിപ്പിച്ച വിവരം അറിയിച്ചത്.
സൗജന്യമായി കിട്ടിയ 92.63 ലക്ഷം രൂപയുടെ യൂനിറ്റാണ് നശിച്ചത്. എലി കരണ്ട ഉപകരണം നന്നാക്കാന്‍ 30 ലക്ഷം രൂപയാണ് ചിലവഴിക്കേണ്ടത്. 2021 മാര്‍ച് മൂന്നിനാണ് സംസങ് കംപനി പോര്‍ടബിള്‍ ഡിജിറ്റല്‍ എക്‌സറെ യൂനിറ്റ് ജില്ലാ ആശുപത്രിക്ക് സൗജന്യമായി നല്‍കിയത്.
അതേ വര്‍ഷം ഒക്ടോബര്‍ 21 നാണ് എലി കടിച്ച് എക്‌സറേ യൂനിറ്റ് കേടായ വിവരം ചുമതലക്കാരന്‍ സൂപ്രണ്ടിനെ അറിയിക്കുന്നത്. ഉപയോഗതിന് മുമ്പെ യന്ത്രത്തിന് കേടുപറ്റി. അധികൃതരുടെ അലംഭാവം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് കുറ്റപ്പെടുത്തല്‍.
നൂറ് കണക്കിന് എക്‌സറേ കേസുകള്‍ ദിനേനെ എത്തുന്ന ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമായ രണ്ട് എക്‌സറേ യൂനിറ്റുകളാണ് ഉള്ളത്. അതിനിടെയാണ് രോഗികള്‍ ഉള്ളിടത്തേക്ക് കൊണ്ടുപോകാന്‍ പറ്റുന്ന അത്യാധുനിക യന്ത്രം അശ്രദ്ധമൂലം നശിച്ചുപോയത്.
Keywords: Palakkad-News, X-Ray Unit, Destroyed, Rat, District Hospital, Complaint, News, Kerala, Kerala-News, News-Malayalam, Palakkad: Modern x ray unit destroyed by rat in district hospital.