Follow KVARTHA on Google news Follow Us!
ad

Accidental Death | ഓവര്‍ടേക് ചെയ്യുന്നതിനിടെ അപകടം; എതിരെ വന്ന കാറില്‍ സ്‌കൂടറിടിച്ച് 62 കാരന് ദാരുണാന്ത്യം

ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു Palakkad-News, Bike-Rider-Died, Bike-and-Car, Road-Accident, Accidental-Death
പാലക്കാട്: (www.kvartha.com) കൂറ്റനാട് പള്ളിക്ക് സമീപം ഓവര്‍ടേക് ചെയ്യുന്നതിനിടെ സ്‌കൂടര്‍ കാറില്‍ തട്ടി എതിരെ വന്ന വാഹനത്തിലിടിച്ച് 62 കാരന് ദാരുണാന്ത്യം. കൂറ്റനാട് പള്ളിക്ക് സമീപം താമസിക്കുന്ന മാളിയേക്കല്‍ അബൂബക്കര്‍ (62) ആണ് മരിച്ചത്. 

കൂറ്റനാട് പള്ളിക്ക് സമീപമുള്ള പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ച് റോഡിലേക്ക് കേറി വരികയായിരുന്ന കാറും അബൂബക്കര്‍ സഞ്ചരിച്ച സ്‌കൂടറും തമ്മില്‍ കൂട്ടി ഇടിക്കുകയും സ്‌കൂടര്‍ തെറിച്ച് എതിരെ വരികയായിരുന്ന  കാറിനു മുകളില്‍ ഇടിക്കുകയും ആയിരുന്നു. ഉടന്‍ തന്നെ പെരുമ്പിലാവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുമ്പ് മരണം സംഭവിച്ചിരുന്നു. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

News, Kerala-News, Kerala, Accident-News, Accident, Accidental Death, Regional-News, Local-News, Palakkad-News, Palakkad: Bike rider dies in collision between bike and car.


Keywords: News, Kerala-News, Kerala, Accident-News, Accident, Accidental Death, Regional-News, Local-News, Palakkad-News, Palakkad: Bike rider dies in collision between bike and car.

Post a Comment