ഇസ്ലാമാബാദ്: (www.kvartha.com) പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജാമ്യം മേയ് 31 വരെ നീട്ടി ഇസ്ലാമാബാദ് ഹൈകോടതി ഉത്തരവിട്ടു. മേയ് ഒന്‍പതിന് മുന്‍പ് രെജിസ്റ്റര്‍ ചെയ്ത ഒരു കേസിലും ഇക്കാലയളവില്‍ ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
ഇമ്രാനെതിരെയുള്ള കേസുകളുടെ വിവരം ഹാജരാക്കുന്നതിന് കൂടുതല്‍ സമയം സര്‍കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ജാമ്യം നീട്ടി നല്‍കിയത്. കോടതിയില്‍ ഇമ്രാന്‍ ഹാജരായിരുന്നില്ല. ഇമ്രാനെതിരെയുള്ള കേസുകളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് തെഹ്രികെ ഇന്‍സാഫ് (പിടിഐ) പാര്‍ടി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഇമ്രാനെതിരെ നൂറുലധികം കേസുകളാണ് രാജ്യത്ത് രെജിസ്റ്റര്‍ ചെയ്‌തെന്ന് പിടിഐ കോടതിയില്‍ പറഞ്ഞു. ഈ കേസുകളുടെ എല്ലാം വിവരങ്ങള്‍ വേണമെന്നും പിടിഐ കോടതിയില്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് സര്‍കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ട പ്രകാരം രേഖകള്‍ ഹാജരാക്കുന്നതിനായി മേയ് 31 വരെ സമയം അനുവദിച്ച് കോടതി ഉത്തരവിടുകയായിരുന്നു. കേസില്‍ തുടര്‍വാദം മേയ് 31ന് കേള്‍ക്കുമെന്നും കോടതി അറിയിച്ചു. നേരത്തെ ഇമ്രാനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. അറസ്റ്റിനെ സുപ്രീംകോടതിയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
Keywords: Pakistan Court Extends Bar On Former PM Imran Khan's Arrest Till May 31, Islamabad, Court, News, Bail, Lawyer, Booked, Case, Politics, World.