തലശ്ശേരി: (www.kvartha.com) നഗരത്തില്‍ ഒറ്റനമ്പര്‍ ലോടറി ചൂതാട്ടത്തിനിടെ രണ്ടുപേരെ തലശ്ശേരി പൊലീസ് പിടികൂടി. മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത് പരിധിയിലെ കെ ടി എസ് ഷല്‍കീര്‍, ചെറുന്നിയൂര്‍ ഗ്രാമ പഞ്ചായത് പരിധിയിലെ സഫ്രാസ് എന്നിവരാണ് അറസ്റ്റിലായത്.
എസ് ഐ സജേഷ് സി ജോസും സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ഇരുവരും പൊലീസ് പിടിയിലായത്. ഒറ്റ നമ്പര്‍ ചൂതാട്ടത്തിനുപയോഗിച്ച മൊബെല്‍ ഫോണും കുറിപ്പടികളും 47,200 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Keywords: News, Kerala, Kerala-News, Accused, Arrested, Thalassery, Police, Court, News-Malayalam, Odd Number Lottery Gambling; Two arrested in Thalassery with mobile phone and Rs 47,200.