Follow KVARTHA on Google news Follow Us!
ad

NPCIL recruitment | ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം: ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മാനേജര്‍ അടക്കം വിവിധ തസ്തികകളില്‍ ഒഴിവുകള്‍; യോഗ്യതയും മറ്റ് വിശദാംശങ്ങളും അറിയാം

അവസാന തീയതി മെയ് 29 Job News, Recruitment News, NPCIL Recruitment, Govt Jobs, ദേശീയ വാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL) ഡെപ്യൂട്ടി മാനേജര്‍, ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ നടപടികള്‍ മെയ് 12ന് ആരംഭിക്കും, അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 29 ആണ്. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റായ www(dot)npcilcareers(dot)co(dot)in, npcil(dot)nic(dot)in എന്നിവയില്‍ ലഭ്യമാണ്.
        
Job News, Recruitment News, NPCIL Recruitment, Govt Jobs, National News, Government of India, Government Job, NPCIL recruitment 2023: Notice out for Deputy Manager and other posts, Apply from May 12.

ഒഴിവുകളുടെ വിശദാംശങ്ങള്‍:

128 ഒഴിവുകളിലേക്കാണ് നിയമനം.
ഡെപ്യൂട്ടി മാനേജര്‍ (HR): 48
ഡെപ്യൂട്ടി മാനേജര്‍ (F&A): 32
ഡെപ്യൂട്ടി മാനേജര്‍ (C&MM): 42
ഡെപ്യൂട്ടി മാനേജര്‍ (Legal): 2
ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍: 4

പ്രായപരിധി:

ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായം 18 നും 30 നും ഇടയിലും ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍ തസ്തികയിലേക്കുള്ള അപേക്ഷകരുടെ പ്രായം 18 നും 28 നും ഇടയിലുമായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത:

ബിഇ/ബി.ടെക്/എംബിഎ/എല്‍എല്‍ബി/അംഗീകൃത സര്‍വകലാശാല അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം.

എങ്ങനെ അപേക്ഷിക്കാം?

* ഔദ്യോഗിക സൈറ്റ് https://www(dot)npcil(dot)co(dot)in സന്ദര്‍ശിക്കുക.
* റിക്രൂട്ട്‌മെന്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
* രജിസ്റ്റര്‍ ചെയ്തു ലോഗിന്‍ ചെയ്യുക
* എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക. രേഖകള്‍ അപ്ലോഡ് ചെയ്യുക.
* അപേക്ഷാ ഫോം സമര്‍പ്പിക്കുക, ഭാവി ഉപയോഗത്തിനായി പ്രിന്റൗട്ട് എടുക്കുക.

Keywords: Job News, Recruitment News, NPCIL Recruitment, Govt Jobs, National News, Government of India, Government Job, NPCIL recruitment 2023: Notice out for Deputy Manager and other posts, Apply from May 12.
< !- START disable copy paste -->

Post a Comment