Follow KVARTHA on Google news Follow Us!
ad

HC Verdict | മതിയായ കാരണമില്ലാതെ ദീർഘകാലത്തേക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പങ്കാളിയെ അനുവദിക്കാത്തത് മാനസിക ക്രൂരതയെന്ന് ഹൈകോടതി; ഭർത്താവിന്റെ ഹർജിയിൽ വിവാഹമോചനം അനുവദിച്ച് ബെഞ്ച്

'കുടുംബപരവും ദാമ്പത്യപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഭാര്യ തയ്യാറായില്ല' Allahabad HC, Court Verdict, Divorce, Malayalam News, ദേശീയ വാർത്തകൾ
അലഹബാദ്: (www.kvartha.com) മതിയായ കാരണമില്ലാതെ ദീർഘകാലത്തേക്ക് ഭർത്താവോ ഭാര്യയോ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അനുവദിക്കാത്തത് മാനസിക ക്രൂരതയ്ക്ക് തുല്യമാണെന്നും അതിന്റെ അടിസ്ഥാനത്തിൽ വിവാഹമോചനം നടത്താമെന്നും അലഹബാദ് ഹൈകോടതി. വിവാഹമോചനം ആവശ്യപ്പെട്ട് സമർപ്പിച്ച കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഭർത്താവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ സുനീത് കുമാറിന്റെയും രാജേന്ദ്ര കുമാറിന്റെയും വിധി.

News, National, Alahabad, Divorce, Allahabad HC, Court Verdict, Not Allowing Spouse For a Longtime to Have Intercourse Without Sufficient Reason is Mental Cruelty: Allahabad HC Grants Divorce.

ഹർജിയിൽ പറയുന്നത് ഇങ്ങനെ: '1979-ലാണ് ദമ്പതികൾ വിവാഹിതരായത്. പാരമ്പര്യമനുസരിച്ച്, വധു തന്റെ വിവാഹത്തിനായി മാതൃവീട്ടിൽ നിന്ന് പുറപ്പെടുന്ന ചടങ്ങ് ഏഴ് വർഷത്തിന് ശേഷം നടത്തി. ചടങ്ങ് കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം, തന്നോടുള്ള ഭാര്യയുടെ മനോഭാവം മാറുകയും ഭാര്യയായി തന്നോടൊപ്പം ജീവിക്കാൻ വിസമ്മതിക്കുകയും ചെയ്തു. പലതവണ ശ്രമിച്ചെങ്കിലും ഭാര്യ ശാരീരിക ബന്ധമൊന്നും പുലർത്തിയില്ല.

ഇരുവരും കുറച്ച് കാലം ഒരുമിച്ച് താമസിച്ചുവെങ്കിലും കുറച്ച് സമയത്തിന് ശേഷം ഭാര്യ സ്വമേധയാ മാതാപിതാക്കളുടെ വീട്ടിൽ പോയി വേറിട്ട് താമസിക്കാൻ തുടങ്ങി. വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചെങ്കിലും ഭാര്യ മടങ്ങിവരാൻ വിസമ്മതിച്ചു. ഇതും ഫലിക്കാതെ വന്നപ്പോൾ 1994 ജൂലൈയിൽ പഞ്ചായത്ത് വിളിച്ചുകൂട്ടുകയും സമുദായാചാരപ്രകാരം വിവാഹമോചനം ചെയ്യണമെന്ന നിലപാടിൽ പഞ്ചായത്ത് എത്തുകയും ചെയ്തു. ഇതനുസരിച്ച് ഭർത്താവിന് സ്ഥിരം ജീവനാംശമായി 22,000 രൂപ നൽകാൻ വിധിച്ചു.

അതിനുശേഷം മാനസിക ക്രൂരത, ദീർഘനാളത്തെ ഉപേക്ഷിക്കൽ, 1994-ലെ വിവാഹമോചന കരാർ എന്നിവയുടെ അടിസ്ഥാനത്തിൽ കുടുംബ കോടതിയിൽ ഇയാൾ വിവാഹമോചനത്തിന് ഹർജി നൽകി, എന്നാൽ മതിയായ നോട്ടീസ് നൽകിയിട്ടും ഭാര്യ കുടുംബ കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി കേസ് എക്സ്പാർട്ടായി കേൾക്കാൻ തുടങ്ങി. എന്നാൽ, തെളിവുകൾ പരിശോധിച്ച ശേഷം കുടുംബകോടതി ഇയാളുടെ കേസ് തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ച് തള്ളുകയായിരുന്നു'.

ഭർത്താവ് സമർപ്പിച്ച പേപ്പറുകൾ ഫോട്ടോകോപ്പിയാണെന്നും ഒറിജിനൽ പേപ്പറുകളൊന്നും നൽകിയിട്ടില്ലെന്നും കടലാസുകളുടെ ഫോട്ടോ കോപ്പി തെളിവായി സ്വീകാര്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കുടുംബകോടതി ഭർത്താവിന്റെ കേസ് തള്ളിയത്. ഭാര്യ പുനർവിവാഹം കഴിച്ചുവെന്നതിന് തെളിവുകളൊന്നും ഫയലിൽ ഇല്ലെന്നും വിധിയിൽ കുടുംബകോടതി നിരീക്ഷിച്ചു. ഇതിനെതിരെയാണ് ഭർത്താവ് ഹൈകോടതിയിൽ അപ്പീൽ നൽകിയത്.

ഭാര്യയും ഭർത്താവും ഏറെ നാളായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും ഭർത്താവ് പറഞ്ഞതനുസരിച്ച് വിവാഹബന്ധം സ്വീകരിക്കാൻ ഭാര്യ തയ്യാറല്ലെന്നും ഹൈകോടതി നിരീക്ഷിച്ചു. കുടുംബപരവും ദാമ്പത്യപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ അവർ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടി ഇവരുടെ വിവാഹം ഹൈകോടതി റദ്ദാക്കുകയായിരുന്നു. കുടുംബകോടതിയുടെ വിധി സാങ്കേതികതയെ ആശ്രയിച്ചാണെന്നും ഭർത്താവ് ഹാജരാക്കിയ തെളിവുകൾ പരിഗണിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഹൈകോടതി കണ്ടെത്തി.

Keywords: News, National, Alahabad, Divorce, Allahabad HC, Court Verdict, Not Allowing Spouse For a Longtime to Have Intercourse Without Sufficient Reason is Mental Assault: Allahabad HC Grants Divorce.< !- START disable copy paste -->

Post a Comment