കണ്ണൂര്‍: (www.kvartha.com) നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മലബാറിലെ അഭ്യസ്തരായ യുവതി- യുവാക്കള്‍ക്ക് തൊഴില്‍ അവസരമൊരുക്കുന്നതിനായി കേരളത്തിനകത്തും പുറത്തുമുള്ള തൊഴില്‍ ദാതാക്കള്‍ക്കും ചേംബര്‍ മെമ്പര്‍മാര്‍ക്കും അനുയോജ്യമായ രീതിയില്‍ തൊഴില്‍ സേനയെ വാര്‍ത്തെടുക്കുന്നതിന് നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും കോളജ് കൊമേഴ്‌സും സംയുക്തമായി തൊഴില്‍മേള സംഘടിപ്പിക്കുന്നു.
മെയ് ആറിന് രാവിലെ 9.30 ന് കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ കോളജ് ഓഫ് കൊമേഴ്‌സിനൊപ്പം കേരള നോളജ് ഇകോനമി മിഷന്‍, ഐ സി ടി അകാഡമി കേരള എന്നിവരും കൈകോര്‍ക്കുന്നു. നൂറോളം തൊഴില്‍ ദാതാക്കാളാണ് മേളയില്‍ പങ്കെടുക്കുന്നത്.
ചേംമ്പര്‍ വെബ് സൈറ്റായ 'അവസര്‍' പോര്‍ടലിലൂടെ രെജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ അവസരം. സ്‌പോട് രെജിസ്‌ട്രേഷന്‍ അവസരവും ലഭ്യമാണ്. വാര്‍ത്ത സമ്മേളനത്തില്‍ ചേംബര്‍ ഭാരവാഹികളായ ടി കെ രമേഷ്‌കുമാര്‍, സച്ചിന്‍ സൂര്യകാന്ത് മഖേച, സി അനില്‍കുമാര്‍, കെ നാരായണന്‍ കുട്ടി, എം സാജന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala-News, Kannur, Labours, Job, Career, Kerala, Kannur-News, Job-News, North Malabar Chamber of Commerce job fair at Kannur on May 6.