Follow KVARTHA on Google news Follow Us!
ad

Dress Code | ആഡംബരങ്ങളും കടുംനിറങ്ങളും ഒഴിവാക്കണം; അധ്യാപകര്‍ക്ക് ഡ്രെസ് കോഡുമായി അസം

'വിദ്യാര്‍ഥികള്‍ക്ക് മാതൃക ആകേണ്ടവരുടെ വസ്ത്രവും അത്തരത്തില്‍ ആകണം' T-Shirts, Jeans, Leggings, Assam-News, Modest-Dress, Dress-Code, School-Teachers
ദിസ്പൂര്‍: (www.kvartha.com) അധ്യാപകര്‍ക്ക് ഡ്രെസ് കോഡുമായി അസം സര്‍കാര്‍. വസ്ത്രധാരണത്തിന് നിയന്ത്രണം ഏര്‍പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി രനോജ് പെഗു ട്വിറ്ററിലൂടെ അറിയിച്ചു. ജീന്‍സ്, ലെഗിന്‍സ്, ആഡംബര വസ്ത്രങ്ങള്‍, കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ എന്നിവ ധരിക്കാന്‍ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. 

പുരുഷ, വനിതാ അധ്യാപകര്‍ക്ക് ടി ഷര്‍ടും ജീന്‍സും ധരിക്കുന്നതിന് വിലക്കും വനിതാ അധ്യാപകര്‍ക്ക് ലെഗിന്‍സ് ധരിക്കുന്നതിനുമാണ് വിലക്കുള്ളത്. വിദ്യാര്‍ഥികള്‍ക്ക് മാതൃക ആവേണ്ട അധ്യാപകരുടെ വസ്ത്രവും അത്തരത്തില്‍ ആകണമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 

അസമിലെ പ്രാദേശിക വസ്ത്രവും, സാരിയും, സല്‍വാറുമാണ് വനിതാ അധ്യാപകര്‍ക്കായി നിര്‍ദേശിച്ചിട്ടുള്ള വസ്ത്രം. എല്ലാ അധ്യാപകരും വൃത്തിയായും മാന്യമായുമുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. 

പൊതുജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നത് ചില അധ്യാപകര്‍ ശീലമാക്കിയതിന് പിന്നാലെയാണ് തീരുമാനമെന്നാണ് ദേശീയമാധ്യങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.  

നേരത്തെ ഹരിയാനയില്‍ ബിജെപി സര്‍കാര്‍ ഡോക്ടര്‍മാര്‍ക്കും മെഡികല്‍ ജീവനക്കാര്‍ക്കും ഡ്രെസ് കോഡില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിരുന്നു. ജീന്‍സ്, ടി ഷര്‍ട്, മേകപ്, അസ്വാഭാവിക ഹെയര്‍സ്‌റ്റൈല്‍, നഖം വളര്‍ത്തല്‍ മുതലായവ പാടില്ലെന്നാണ് ആരോഗ്യമന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയത്. 

News, National-News, National, Lifestyle-News, T-Shirts, Jeans, Leggings, Assam-News, Modest Dress, Dress Code, School, Teachers, Students, No T-Shirts, Jeans, Leggings: Assam Issues 'Modest' Dress Code For Schools Teachers.


Keywords: News, National-News, National, Lifestyle-News, T-Shirts, Jeans, Leggings, Assam-News, Modest Dress, Dress Code, School, Teachers, Students, No T-Shirts, Jeans, Leggings: Assam Issues 'Modest' Dress Code For Schools Teachers.

Post a Comment