SWISS-TOWER 24/07/2023

Arrested | നവജാതശിശുവിനെ കഴുത്തുഞെരിച്ചുകൊലപ്പെടുത്തിയെന്ന സംഭവത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൊടുപുഴ: (www.kvartha.com) നവജാതശിശുവിനെ കഴുത്തുഞെരിച്ചുകൊലപ്പെടുത്തിയെന്ന സംഭവത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. ഇടുക്കി കമ്പംമേട്ടിലാണ് ക്രൂരമായ സംഭവം നടന്നത്. അതിഥി തൊഴിലാളികളായ മാതാപിതാക്കള്‍ നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശികളായ സാധുറാം, മാലതി എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഭാര്യാഭര്‍ത്താക്കന്മാരെന്ന വിധത്തിലായിരുന്നു ഇവര്‍ താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കഴിഞ്ഞ മാസം ഏഴാം തീയതിയാണ് മനുഷ്യ മന:സാക്ഷിയെ നടുക്കുന്ന സംഭവം നടക്കുന്നത്. കുട്ടി ജനിച്ച ഉടന്‍ മരിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും പോസ്റ്റ് മോര്‍ടം നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. പോസ്റ്റ് മോര്‍ടം റിപോര്‍ടിലാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന സൂചന ലഭിക്കുന്നത്. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തുകയും മാതാപിതാക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

Aster mims 04/11/2022
Arrested | നവജാതശിശുവിനെ കഴുത്തുഞെരിച്ചുകൊലപ്പെടുത്തിയെന്ന സംഭവത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍

നാഥുറാമും മാലതിയും നിയമപരമായി വിവാഹിതരായിരുന്നില്ല. നാട്ടില്‍വെച്ച് മാലതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കുടുംബത്തെ ഭയന്ന് ഇവര്‍ കേരളത്തിലേക്ക് തോട്ടം തൊഴിലാളികളായി വരികയായിരുന്നു. ഒരു എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. കെട്ടിടത്തിനു സമീപത്തുള്ള ശുചിമുറിയില്‍വെച്ചാണ് യുവതി കുഞ്ഞിന് ജന്മംനല്‍കിയത്. അവിടെവെച്ചുതന്നെ കുഞ്ഞിനെ കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, കുട്ടി മരിച്ചതായി ഇവര്‍ സമീപവാസികളേയും പൊലീസിനെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു.

മാലതി ഇപ്പോള്‍ നെടുങ്കണ്ടം താലൂക് ആശുപത്രിയില്‍ ചികിത്സയിലാണ്. സാധുറാമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.

Keywords:  Newborn Child Killed in Idukki, 2 arrested, Idukki, News, Thodupuzha, Local News, Police, Arrested, Couple, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia