Follow KVARTHA on Google news Follow Us!
ad

NEET UG | നീറ്റ് പരീക്ഷ എഴുതിയവരുടെ ശ്രദ്ധയ്ക്ക്: ഉത്തരസൂചിക ഉടന്‍ പുറത്തിറങ്ങും; ഇങ്ങനെ പരിശോധിക്കാം

അഭിപ്രായങ്ങളും പരാതികളും അറിയിക്കാം India News, Malayalam News, ദേശീയ വാര്‍ത്തകള്‍, NEET UG, Education News
ന്യൂ ഡെല്‍ഹി: (www.kvartha.com) നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (NEET) ഉത്തരസൂചിക നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) യുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഉടന്‍ പുറത്തിറക്കും. എന്നിരുന്നാലും, ഉത്തരസൂചികയുടെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചിട്ടില്ല. ബിരുദ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മെയ് ഏഴിനാണ് നടന്നത്.
    
India News, Malayalam News, NEET UG, Education News, Entrance Exam, NEET 2023, NEET 2023 answer key on THIS DATE | Updates here.

പലപ്രഖ്യാപനത്തിന് മുന്നോടിയായി ആദ്യം, ഉത്തരങ്ങളും ചോദ്യപേപ്പറുകളും സഹിതം താല്‍ക്കാലിക ഉത്തരസൂചിക എന്‍ടിഎ പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് നീറ്റ് ഉത്തരസൂചിക neet(dot)nta(dot)nic(dot)in-ല്‍ പരിശോധിക്കാന്‍ കഴിയും. ഉത്തരസൂചികയെ കുറിച്ച് അഭിപ്രായങ്ങള്‍ പറയുന്നതിനും പരാതികളും മറ്റും ഉയര്‍ത്തുന്നതിനും ഈ സന്ദര്‍ഭത്തില്‍ കഴിയും. എന്‍ടിഎ ഫീഡ്ബാക്കുകള്‍ അവലോകനം ചെയ്യുകയും ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും.

ഉത്തരസൂചികകള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം:

1. ഔദ്യോഗിക സൈറ്റില്‍ neet(dot)nta(dot)nic(dot)in ലോഗിന്‍ ചെയ്യുക.
2. ഹോംപേജില്‍, ഉത്തരസൂചിക ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുക ക്ലിക്കുചെയ്യുക.
4. നിങ്ങളുടെ നീറ്റ് ഉത്തരസൂചിക സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.
5. ഉത്തരസൂചിക പേജ് പരിശോധിച്ച് ഡൗണ്‍ലോഡ് ചെയ്യുക.
6. ഭാവിയിലെ ഉപയോഗത്തിനായി കോപ്പി സൂക്ഷിക്കുക.

Keywords: India News, Malayalam News, NEET UG, Education News, Entrance Exam, NEET 2023, NEET 2023 answer key on THIS DATE | Updates here.
< !- START disable copy paste -->

Post a Comment