Follow KVARTHA on Google news Follow Us!
ad

Accidental Death | ബെംഗ്ലൂര്‍- മൈസൂര്‍ എക്‌സ് പ്രസ് വേയില്‍ ബൈക് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ 2 മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

അപകടസ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു Malayali Students Died, Mysuru Road Accident, National News, മലയാളം-വാർത്തകൾ
മൈസൂര്‍: (www.kvartha.com) ബെംഗ്ലൂര്‍- മൈസൂര്‍ എക്‌സ് പ്രസ് വേയില്‍ ബൈക് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ ഉപ്പട ആനയ്ക്കല്‍ സ്വദേശി നിഥിന്‍ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശഹിന്‍ ശാജഹാന്‍ (21) എന്നിവരാണ് മരിച്ചത്. മൈസൂര്‍ ഫിഷ് ലാന്‍ഡിന് സമീപം ഞായറാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം. ഇരുവരും മൈസൂര്‍ കാവേരി കോളജിലെ മൂന്നാം വര്‍ഷ മെഡികല്‍ വിദ്യാര്‍ഥികളാണ്.

Mysuru: Malayali Students Died in Road Accident, Mysuru, Medical Students, Dead Body, Lorry, Medical College, News, Accidental Death, Post Mortem,  National

ബെംഗ്ലൂറില്‍ നിന്നും മൈസൂറിലേക്ക് വരികയായിരുന്ന ബൈക് മുന്നില്‍പോവുകയായിരുന്ന ലോറിക്കടിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടസ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു. മൃതദേഹങ്ങള്‍ മൈസൂര്‍ കെആര്‍ മെഡികല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Keywords: Mysuru: Malayali Students Died in Road Accident, Mysuru, Medical Students, Dead Body, Lorry, Medical College, News, Accidental Death, Post Mortem, 
National. 

Post a Comment