KM Shaji | രാഷ്ട്രീയ വേട്ടയാടലിനെ നിയമ പോരാട്ടത്തിലൂടെ അതിജീവിച്ച് കോടതിയില്‍ അഗ്‌നിശുദ്ധി വരുത്തി; കെ എം ശാജിക്ക് പ്രൗഡോജ്വല സ്വീകരണം നല്‍കി മുസ്ലിം യൂത് ലീഗ്
May 2, 2023, 10:28 IST
കണ്ണൂര്‍: (www.kvartha.com) പിണറായി സര്‍കാരിന്റെ അഴിമതിക്കെതിരെയും തെറ്റായ നടപടികള്‍ക്കെതിരെയും ശക്തമായി നിലപാടെടുത്തതിന്റെ പേരില്‍ കള്ളക്കേസില്‍ അകപ്പെടുകയും ഒടുവില്‍ രാഷ്ട്രീയ വേട്ടയാടലിനെ നിയമ പോരാട്ടത്തിലൂടെ അതിജീവിച്ച് കോടതിയില്‍ അഗ്‌നിശുദ്ധി വരുത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജെനറല്‍ സെക്രടറി കെ എം ശാജിക്ക് കണ്ണൂര്‍ ജില്ലാ മുസ്ലിം യൂത് ലീഗ് പ്രൗഡോജ്വല സ്വീകരണം നല്‍കി.
പരിപാടിയില്‍ യൂത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് നസീര്‍ നെല്ലൂര്‍ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദു റഹ്മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. മറുപടി പ്രസംഗം കെ എം ശാജി നടത്തി. ജില്ല ജെനറല്‍ സെക്രടറി പി സി നസീര്‍ സ്വാഗതവും ട്രഷര്‍ അല്‍ത്താഫ് മാങ്ങാടന്‍ നന്ദിയും പറഞ്ഞു.
അഡ്വ. അബ്ദുല്‍ കരീം ചേലേരി, കെ ടി സഹദുല്ല, സി കെ മുഹമ്മദലി, മഹമൂദ് അള്ളാംകുളം, അഡ്വ. കെ എ ലത്വീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, എം പി മുഹമ്മദലി, എന്‍ കെ റഫീഖ് മാസ്റ്റര്‍, പി കെ സുബൈര്‍, നൗഫല്‍ മെരുവമ്പായി, അലി മംഗര, ലത്വീഫ് എടവച്ചാല്‍, ഖലീലുല്‍ റഹ്മാന്‍ എം എ, ഫൈസല്‍ ചെറുകുന്നോല്‍, സിനാജ് കെ കെ, തസ്ലിം ചേറ്റംകുന്ന്, സലാം പൊയനാട്, യൂനുസ് പട്ടാടം, സൈനുല്‍ ആബിദ്, ശംസീര്‍ മയ്യില്‍, നസീര്‍ പുറത്തീല്‍, ജാസിര്‍ പെരുവണ, എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala-News, Kerala, Kannur, Politics, Political Party, Party, Muslim Youth League, KM Shaji, Welcome, News-Malayalam, Kannur-News, Politics-News, Muslim Youth League gave warm Reception to KM Shaji.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.