സുല്‍ത്വാന്‍ അന്‍സാരി എന്ന യുവാവാണ് രാം അഭിറാം ദാസ് വാര്‍ഡില്‍ വിജയിച്ചത്. അയോധ്യ രാമജന്മഭൂമി ക്ഷേത്രം നിര്‍മിച്ചതിന്റെ സ്മരണയ്ക്കായാണ് ഈ പ്രദേശത്തിന് ഈ പേര് നല്‍കിയിരിക്കുന്നത്. അങ്ങനെയൊരു മണ്ഡലത്തില്‍ ബിജെപി, സമാജ് വാദി തുടങ്ങിയ വമ്പന്‍ പാര്‍ട്ടികളെ പരാജയപ്പെടുത്തി സുല്‍ത്വാന്‍ അന്‍സാരി നേടിയ അത്ഭുത വിജയം എല്ലാവരെയും ഞെട്ടിച്ചു.
അയോധ്യ രാമക്ഷേത്ര നിര്‍മാണ സ്ഥലത്തിന് പിന്നില്‍ സ്ഥിതി ചെയ്യുന്ന ഈ വാര്‍ഡില്‍ 440 മുസ്ലീങ്ങളും 3,844 ഹിന്ദുക്കളുമുണ്ട്. മുസ്ലീം വോട്ട് ശതമാനം 11 മാത്രമാണ്. എന്നാല്‍ സുല്‍ത്വാന്‍ അന്‍സാരിക്ക് 42 ശതമാനം വോട്ടാണ് ലഭിച്ചത്. 10 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ 2,388 വോട്ടുകള്‍ പോള്‍ ചെയ്തിരുന്നു. 996 വോട്ടുകളാണ് അന്‍സാരി നേടിയത്. മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥിയായ നാഗേന്ദ്ര മാഞ്ചിയെ 442 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ബിജെപി മൂന്നാം സ്ഥാനത്തായി.
'ഇത് അയോധ്യയിലെ ഹിന്ദു-മുസ്ലിം സാഹോദര്യത്തിന്റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും ഏറ്റവും മികച്ച ഉദാഹരണമാണ്. ഹിന്ദു സഹോദരന്മാരില്‍ നിന്ന് ഒരു പക്ഷപാതവും ഉണ്ടായില്ല, മാത്രമല്ല അവര്‍ എന്നെ മറ്റൊരു മതത്തില്‍ നിന്നുള്ള ഒരാളായി കണക്കാക്കുകയും ചെയ്തില്ല. അവര്‍ എന്നെ പിന്തുണയ്ക്കുകയും വിജയം ഉറപ്പ് വരുത്തുകയും ചെയ്തു', അന്‍സാരിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
'ഞാന്‍ ഈ പ്രദേശത്തെ താമസക്കാരനാണ്. എന്റെ അറിവില്‍, എന്റെ പൂര്‍വികര്‍ 200 വര്‍ഷത്തിലേറെയായി ഇവിടെ താമസിക്കുന്നു. എന്റെ ഹിന്ദു സുഹൃത്തുക്കളോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അവര്‍ എന്നെ പൂര്‍ണഹൃദയത്തോടെ പിന്തുണയ്ക്കുകയും മുന്നോട്ട് പോകാന്‍ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: UP Municipal Election Result, BJP News, Malayalam News, UP News, Muslim Independence Victory in Ram Temple Ward.
< !- START disable copy paste -->