Follow KVARTHA on Google news Follow Us!
ad

Psychological Test | നടുക്കം വിട്ടുമാറിയിട്ടില്ല; ഡെല്‍ഹിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ 20 കാരനെ സൈകോ അനാലിസിസ് പരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പൊലീസ്

പിന്നില്‍ കൗമാരക്കാരനെ കുറ്റകൃത്യത്തിലേക്ക് നയിച്ച കാരണം കണ്ടെത്തല്‍ Psychological Test, Delhi Police, Sahil, National News, മലയാളം-വാർത്തകൾ
ന്യൂഡെല്‍ഹി: (www.kvartha.com) നഗരമധ്യത്തില്‍ ആളുകള്‍ നോക്കിനില്‍ക്കെ പെണ്‍കുട്ടിയെ കുത്തിയും തലയ്ക്കടിച്ചും ക്രൂരമായി കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ 20 കാരനെ സൈകോ അനാലിസിസ്(മാനസികാപഗ്രഥനം) പരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പൊലീസ്.

കൗമാരക്കാരനായ പ്രതി എങ്ങനെയാണ് ഇത്രയും ക്രൂരമായ കൃത്യത്തിനു തയാറായതെന്ന് കണ്ടെത്തുകയാണ് പരിശോധന നടത്തുന്നത് വഴി ഡെല്‍ഹി പൊലീസിന്റെ ലക്ഷ്യം. രോഹിണിയിലെ ഷാഹ് ബാദില്‍ സാക്ഷി എന്ന 16 വയസ്സുകാരിയെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച 22 തവണ കുത്തിയശേഷം തലയില്‍ സിമന്റ് സ്ലാബ് കൊണ്ട് ഇടിച്ച് കൗമാരക്കാരന്‍ കൊലപ്പെടുത്തിയത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൊലയ്ക്കുശേഷം കടന്നുകളഞ്ഞ പ്രതി സാഹിലിനെ യുപിയിലെ ബുലന്ദ് ഷെഹറില്‍നിന്ന് പൊലീസ് പിടികൂടിയിരുന്നു. സൈകോ അനാലിസിസ് പരിശോധനാവേളയില്‍, സാഹിലിന്റെ കുടുംബം, സുഹൃത്തുക്കള്‍, ജീവിതരീതി തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണസംഘം ചോദിച്ചു മനസ്സിലാക്കും.

മൂന്നു മണിക്കൂറോളം നീളുന്ന പരിശോധനയിലൂടെ കുറ്റവാളിയുടെ മാനസികനില മനസ്സിലാക്കാന്‍ സാധിക്കുമെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. മാനസികാരോഗ്യ വിദഗ്ധരുടെ നേതൃത്വത്തിലാകും പരിശോധന. പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതിന്റെ നിരാശയിലാണ് കൊലപാതകം നടത്തിയതെന്ന് സാഹില്‍ കുറ്റസമ്മതം നടത്തിയിരുന്നു. സുഹൃത്തിന്റെ മകളുടെ ജന്മദിനാഘോഷത്തിന് സമ്മാനം വാങ്ങി മടങ്ങിവരുന്നതിനിടെയാണ് തിരക്കേറിയ വഴിയില്‍വച്ചു സാഹില്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്.

Murdered Delhi Teen's Boyfriend To Face Psychological Test: Sources, New Delhi, News, Crime, Criminal Case, Police, Arrested, Medical Test, Media, Report, National

സാഹിലും സാക്ഷിയും അടുപ്പത്തിലായിരുന്നുവെന്നും ശനിയാഴ്ച ഇരുവരും തമ്മില്‍ വാക് തര്‍ക്കമുണ്ടായെന്നും പൊലീസ് പറഞ്ഞു. ഭിത്തിയോടു ചേര്‍ത്തു നിര്‍ത്തിയശേഷം തുടരെ കുത്തുന്നതു സിസിടിവി ദൃശ്യങ്ങളില്‍ കാണാം. എസി മെകാനിക് ആയ സാഹില്‍ മാതാപിതാക്കള്‍ക്കും മൂന്നു സഹോദരങ്ങള്‍ക്കുമൊപ്പം ഷഹ് ബാദ് ഡെയറി മേഖലയിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഈ വര്‍ഷം 10-ാം ക്ലാസ് വിജയിച്ച സാക്ഷിയുടെ മാതാപിതാക്കള്‍ ദിവസവേതന തൊഴിലാളികളാണ്. ജെ ജെ കോളനിയിലാണ് താമസം.

Keywords: Murdered Delhi Teen's Boyfriend To Face Psychological Test: Sources, New Delhi, News, Crime, Criminal Case, Police, Arrested, Medical Test, Media, Report, National. 

Post a Comment