FB Post | 'കേരളത്തിൽ 10ലേറെ പേർ ഒരു ബോട് അപകടത്തിൽ മരിക്കാൻ പോകുന്നത് ഏറെ വൈകില്ല'; മുരളി തുമ്മാരുകുടി പറഞ്ഞതും സംഭവിച്ചതും; ആ വാക്കുകൾ അറംപറ്റിയ പോലെ
May 8, 2023, 09:59 IST
തിരുവനന്തപുരം: (www.kvartha.com) താനൂരിലുണ്ടായ വൻ ബോട് ദുരന്തത്തിന് മുമ്പ് ഐക്യരാഷ്‌ട്ര സഭയുടെ ദുരന്ത നിവാരണ സമിതിയിലെ വിദഗ്ധൻ മുരളി തുമ്മാരുകുടി കുറിച്ച വാക്കുകള്‍ അറം പറ്റിയതിന്റെ ആഘാതത്തിലാണ് കേരളം മുഴുവൻ. ഒരു മാസം മുമ്പുള്ള അദ്ദേഹത്തിന്റെ ഫേസ്‌ബുക് പോസ്റ്റ് അപകടം നടന്നയുടൻ
വൈറലായി. കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൗസ് ബോട് അപകടത്തിൽ മരിക്കാൻ പോകുന്നത് ഏറെ വൈകില്ലെന്ന് ഏപ്രിൽ ഒന്നിന്‍റെ ഫേസ്‌ബുക് പോസ്റ്റിൽ തുമ്മാരുകുടി കുറിച്ചിട്ടുണ്ട്. ബോടുകളിലെ സുരക്ഷിതത്വമില്ലായ്മയെ കുറിച്ചാണ് അദ്ദേഹം പോസ്റ്റിൽ എഴുതിയിരിക്കുന്നത്.
'ഒരിക്കൽ പോലും ഹൗസ്‌ബോടിൽ ചെല്ലുമ്പോൾ ഒരു സേഫ്റ്റി ബ്രീഫിങ് ലഭിച്ചിട്ടില്ല. ഈ ഹൗസ്ബോടിലെ ഡ്രൈവർമാർക്ക് ആരെങ്കിലും സുരക്ഷാ പരിശീലനം നൽകിയിട്ടുണ്ടോ? ഒരു വിമാനത്തിൽ കയറുമ്പോൾ അല്ലെങ്കിൽ ക്രൂസ് ഷിപിൽ കയറുമ്പോൾ ലഭിക്കുന്ന സേഫ്റ്റി ബ്രീഫിങ് പോലെ ഒന്ന് എന്ത് കൊണ്ടാണ് നമുക്ക് ഹൗസ്‌ബോടിൽ ഇല്ലാത്തത്? നൂറിലധികം ആളുകളുമായി ഒഴുകുന്ന പാർടി ബോടുകൾ ആലപ്പുഴയിൽ കണ്ടു, ഒരപകടം ഉണ്ടായാൽ എത്ര പേർ ബാക്കി ഉണ്ടാകും?', അദ്ദേഹം പോസ്റ്റിൽ ചോദിക്കുന്നു. എല്ലാം കഴിഞ്ഞു ഒരപകടം ഉണ്ടാകുമ്പോൾ മാത്രമേ അധികൃതർ അടക്കമുള്ളവരുടെ ശ്രദ്ധയുണ്ടാകൂവെന്നും അദ്ദേഹം പറയുന്നുണ്ട്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
Keywords: Thiruvananthapuram, Thanur, Boat Accident, FB Post, Kerala, Malappuram, Viral, Murali Tummarukudi's Facebook post goes viral.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.