Follow KVARTHA on Google news Follow Us!
ad

Railway | ട്രെയിനുകളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് പണിവരുന്നു; പിഴ ഈടാക്കാന്‍ മൊബൈല്‍ ഫോണ്‍ ആപ്പ് അവതരിപ്പിച്ച് സെന്‍ട്രല്‍ റെയില്‍വേ; ഒപ്പം ബോഡി കാമറയും

'പിഴ ശേഖരണ രീതി കൂടുതല്‍ സുതാര്യമാക്കും' Train Ticket, Indian Railways, Malayalam News, ദേശീയ വാര്‍ത്തകള്‍
മുംബൈ: (www.kvartha.com) ടിക്കറ്റില്ലാത്ത യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കാന്‍ ടിക്കറ്റ് പരിശോധകര്‍ക്ക് മൊബൈല്‍ ഫോണ്‍ ആപ്പ് അവതരിപ്പിച്ച് സെന്‍ട്രല്‍ റെയില്‍വേ. ഒരു ബാങ്കിന്റെ സഹായത്തോടെയാണ് റെയില്‍വേ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. 50 ടിക്കറ്റ് പരിശോധകര്‍ക്ക് ബോഡിക്യാമുകള്‍ നല്‍കുന്നതിനൊപ്പം ഈ ആപ്പ് ബുധനാഴ്ച ലോഞ്ച് ചെയ്തു. 'ടിക്കറ്റില്ലാത്ത യാത്രക്കാരെ പിടികൂടുന്നതിന് ആപ്പ് സഹായകരമാകുമെന്ന് മാത്രമല്ല, ടിക്കറ്റ് പരിശോധകരെ സഹായിക്കുകയും ചെയ്യും. പിഴ ശേഖരണ രീതി കൂടുതല്‍ സുതാര്യമാക്കുകയും ചെയ്യും', മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
          
Train Ticket, Indian Railways, Malayalam News, Mumbai: Central Railway to introduce mobile app for TCs to collect fine from ticketless travelers.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുംബൈ ഡിവിഷനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 18 ലക്ഷത്തിലധികം കേസുകള്‍ കണ്ടെത്തുകയും 100 കോടിയിലധികം രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഈ ഡിവിഷനില്‍ പ്രതിദിനം ശരാശരി 5,000 യാത്രക്കാരാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതെന്ന് കണക്കുകള്‍ കാണിക്കുന്നു. പിടിക്കപ്പെടുമ്പോള്‍, 50 ശതമാനം പേരും കൈയില്‍ പണം ഇല്ലെന്ന ന്യായമാണ് പറയുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആളുകള്‍ തിങ്ങിനിറഞ്ഞ ലോക്കല്‍ ട്രെയിനില്‍ പിഴയീടാക്കുന്നതും വലിയ പ്രശ്‌നമാണ്. ഈ ആപ്പ് ഇത്തരം പ്രശ്നങ്ങളെ മറികടക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ടിക്കറ്റ് പരിശോധകര്‍ക്ക് പിഴയീടാക്കാന്‍ സ്വകാര്യ അക്കൗണ്ടുകള്‍ ഉപയോഗിക്കേണ്ടി വരുന്നു. മൊബൈല്‍ ആപ്പിലൂടെ ഈ പ്രശ്നവും പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ബുധനാഴ്ച മുതല്‍ ഡ്യൂട്ടിയിലുള്ള ടിക്കറ്റ് പരിശോധകരുടെ ഷര്‍ട്ടിന്റെ പോക്കറ്റിന് സമീപം ബോഡി കാമറകള്‍ സ്ഥാപിക്കും. ക്യാമറകളിലൂടെ പകര്‍ത്തിയ വീഡിയോ ഒരു മാസത്തോളം സൂക്ഷിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ടിക്കറ്റ് പരിശോധനയില്‍ എന്തെങ്കിലും അപാകത കണ്ടെത്തുകയോ യാത്രക്കാര്‍ പരാതികള്‍ രേഖപ്പെടുത്തുകയോ ചെയ്താല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കും.

Keywords: Train Ticket, Indian Railways, Malayalam News, Mumbai: Central Railway to introduce mobile app for TCs to collect fine from ticketless travelers.
< !- START disable copy paste -->

Post a Comment