തളിപ്പറമ്പ്: (www.kvartha.com) ശാസ്ത്രീയമായരീതിയില്‍ ഓവുചാലില്ലാത്തത് നഗരറോഡുകളിലെ മഴക്കാല വാഹനയാത്ര അപകടകരമാക്കുന്നു. ചെറിയ മഴപെയ്തപ്പോള്‍ത്തന്നെ റോഡിലേക്ക് കല്ലും മണ്ണും മാലിന്യവും ഒഴുകിയെത്തി.
റോഡ് കാണാത്തവിധം ഇവയെല്ലാം കവലകളില്‍ അടിഞ്ഞു കൂടിയിരിക്കുകയാണ്. സൂക്ഷിച്ചില്ലെങ്കില്‍ ഇതുവഴിയുള്ള വാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടും. മന്ന ചിന്മയറോഡില്‍നിന്ന് തളിപ്പറമ്പ് കോടതി റോഡിലേക്ക് പ്രവേശിക്കുന്ന കവലയില്‍ റോഡ് മുഴുവന്‍ കല്ലും മണ്ണും നിറഞ്ഞ് മൂടിയിരിക്കുകയാണ്. കോടതി റോഡില്‍നിന്ന് ചിന്മയ റോഡിലേക്കും തിരിച്ചും പോകുന്ന വാഹനയാത്രക്കാരെ ഇത് ദുരിതത്തിലാക്കുന്നു.
മന്ന ചിന്മയ റോഡില്‍ നേരെപോകുന്ന വാഹനങ്ങള്‍ക്കും ബുദ്ധിമുട്ട് തന്നെ. എങ്കിലും കവലയില്‍നിന്ന് മറ്റൊരു റോഡിലേക്ക് പ്രവേശിക്കുമ്പോഴാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്. കോടതി റോഡില്‍നിന്ന് ചിന്മയ റോഡിലേക്ക് വലിയ ഇറക്കമാണ്. ഇതിനാല്‍ വാഹനങ്ങള്‍ക്ക് പെട്ടെന്ന് റോഡിലെ കല്ലും മണ്ണും ശ്രദ്ധയില്‍പ്പെടില്ല. ഇത് അപകടസാധ്യത കൂട്ടുന്നു.
Keywords: Mud washed down by rain poses risk to road users, Kannur, News, Passengers, Vehicle, Danger, Rain, Court, Mud, Kerala.