Follow KVARTHA on Google news Follow Us!
ad

Dismissed | പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ സി ഐയെ സര്‍വീസില്‍നിന്ന് നീക്കം ചെയ്തു

കാരണം ബോധിപ്പിക്കാന്‍ ഡിജിപി നോടിസ് നല്‍കി Kerala Police Circle Inspector Dismissed, Service, Malayalam News, കേരള-വാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ സി ഐയെ സര്‍വീസില്‍നിന്ന് നീക്കം ചെയ്തു. അയിരൂര്‍ പൊലീസ് സ്റ്റേഷനിലെ മുന്‍ സിഐ ആര്‍ ജയസനിലിനെയാണ് സര്‍വീസില്‍നിന്ന് നീക്കിയത്. സര്‍വീസില്‍നിന്ന് നീക്കം ചെയ്യാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ഡിജിപി നോടിസ് നല്‍കി. ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോടീസില്‍ പറഞ്ഞിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതായി കണക്കാക്കും.

പോക്‌സോ കേസില്‍ പ്രതിയായ 27 വയസ്സുകാരനെ കേസില്‍നിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് ജയസനില്‍ ക്വാര്‍ടേഴ്‌സിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായിരുന്നു യുവാവ്. പീഡനത്തിന് ഇരയായ വിവരം യുവാവ് ബന്ധുക്കളോട് പറഞ്ഞിരുന്നു. പ്രതിയില്‍നിന്ന് പണം തട്ടിയെടുത്തെങ്കിലും സിഐ കേസ് പിന്‍വലിച്ചില്ലെന്ന് എഫ് ഐ ആറില്‍ പറയുന്നു. തുടര്‍ന്ന് സിഐയുടെ നിര്‍ദേശപ്രകാരം യുവാവിനെതിരെ പോക്‌സോ കേസ് ചുമത്തി റിമാന്‍ഡ് ചെയ്തു. ജാമ്യം ലഭിച്ചയുടന്‍ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി സിഐയ്‌ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

Molestation: Kerala Police Circle Inspector dismissed from service, Thiruvananthapuram, News, Molestation, Complaint, DGP, Notice, Bail, Allegation, Kerala

2010 മുതല്‍ ജയസനില്‍ വിവിധ കേസുകളില്‍ ആരോപണ വിധേയനും വകുപ്പുതല നടപടികള്‍ നേരിട്ടയാളുമാണെന്ന് ഡിജിപിയുടെ നോടിസില്‍ പറയുന്നു. കുപ്രസിദ്ധ ഗുണ്ട കരാട്ടെ സുരേഷില്‍ നിന്ന് കൈക്കൂലി വാങ്ങിയതും റിസോര്‍ട് ഉടമകള്‍ക്കെതിരെ വ്യാജ കേസ് രെജിസ്റ്റര്‍ ചെയ്തതും അടക്കം വകുപ്പുതല നടപടികള്‍ നേരിട്ട അഞ്ചു കേസുകളുടെ കാര്യവും നോടിസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Keywords: Molestation: Kerala Police Circle Inspector dismissed from service, Thiruvananthapuram, News, Molestation, Complaint, DGP, Notice, Bail, Allegation, Kerala. 

Post a Comment