Follow KVARTHA on Google news Follow Us!
ad

Melania Trump | ഒരിക്കല്‍ കൂടി പ്രഥമ വനിതയാകണം; പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ട്രംപിന് ആത്മവിശ്വാസം നല്‍കി കൂടെനിന്ന് മെലാനിയ

ഭാര്യ അടുത്തുണ്ടാകുമ്പോള്‍ കൂടുതല്‍ ഉന്‍മേഷം ലഭിക്കുന്നുവെന്ന് മുന്‍ അമേരികന്‍ പ്രസിഡന്റ് #Donald-Trump-News, #Melania-Trump-News, #World-News
ന്യൂയോര്‍ക്: (www.kvartha.com) യു എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും മുമ്പില്ലാത്ത വിധം കൂടുതല്‍ അടുത്തതായി റിപോര്‍ട്. ഒരിക്കല്‍ കൂടി പ്രഥമ വനിതയാകാന്‍ ആഗ്രഹിക്കുന്ന മെലാനിയ ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാണെന്നും റിപോര്‍ട് വ്യക്തമാക്കുന്നു. എന്നാല്‍ ട്രംപിനെ ഒരുപാട് നിയമപ്രശ്‌നങ്ങള്‍ അലട്ടുകയാണ്. അതൊന്നും കണക്കിലെടുക്കാതെയാണ് പ്രചാരണം.

മകള്‍ ഇവാന്‍കയും ഭര്‍ത്താവ് ജാരദ് കുഷ്‌നറും ട്രംപിന്റെ പ്രചാരണത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും മെലാനിയ സജീവമായുണ്ട്. മെലാനിയ അടുത്തുണ്ടാകുമ്പോള്‍ ട്രംപിന് ആത്മവിശ്വാസം കൂടുതലാണ്. മുമ്പില്ലാത്തവിധത്തില്‍ ദൃഢമായിരിക്കുകയാണ് ഇരുവരുടെയും ബന്ധം. മുമ്പത്തെ തിരഞ്ഞെടുപ്പിനേക്കാള്‍ ഇത്തവണ പ്രചാരണത്തിനായി മെലാനിയ എന്റെ അരികിലുണ്ട് എന്നാണ് ട്രംപ് ഇതേ കുറിച്ച് പ്രതികരിച്ചത്.

Melania Trump wants to be first lady again, ‘closer than ever’ to Donald: Report, New York, News, Politics, President, Election, Campaign, Melania Trump, Interview, World

തന്റെ ഭര്‍ത്താവ് യുഎസ് പ്രസിഡന്റായിരുന്നപ്പോള്‍ വലിയ വിജയമായിരുന്നുവെന്ന് കഴിഞ്ഞാഴ്ച ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ മെലാനിയ പറഞ്ഞിരുന്നു. അദ്ദേഹമാണ് എന്റെ പിന്തുണ, ഭാവിയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. സ്‌നേഹവും ശക്തിയും പകര്‍ന്ന് അമേരികയെ വീണ്ടും നയിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത് എന്നും മെലാനിയ പറഞ്ഞു.

അതേസമയം, ട്രംപ് നേരിടുന്ന നിയമപ്രശ്‌നങ്ങളെ കുറിച്ച് അഭിപ്രായം പറയാന്‍ മെലാനിയ തയാറായില്ല. 1990കളില്‍ മാഗസിന്‍ എഴുത്തുകാരി ഇ ജീന്‍ കരോളിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ട്രംപ് അഞ്ചു മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞ ദിവസമാണ് യുഎസ് കോടതി വിധിച്ചത്.

Keywords: Melania Trump wants to be first lady again, ‘closer than ever’ to Donald: Report, New York, News, Politics, President, Election, Campaign, Melania Trump, Interview, World.

Post a Comment