Follow KVARTHA on Google news Follow Us!
ad

MC Athul | കാംപസുകളിലെ അക്രമം ചെറുക്കാന്‍ സംരക്ഷണ സേനയ്ക്ക് കോണ്‍ഗ്രസ് രൂപം നല്‍കും; കെ എസ് യു കണ്ണൂര്‍ ജില്ല പ്രസിഡന്റായി എം സി അതുല്‍ ചുമതല ഏറ്റെടുത്തു

'മോദിയും പിണറായിയും ജനങ്ങളെ കൊള്ളയടിച്ചും നാടിന്റെ സമ്പത്ത് ധൂര്‍ത്തടിച്ചും വിറ്റു തുലയ്ക്കുന്നു' MC-Athul, Congress, K-Sudhakaran, Campus, Kannur
കണ്ണൂര്‍: (www.kvartha.com) പാര്‍ടി പ്രവര്‍ത്തകരുടെ സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും കാംപസുകളില്‍ ഉള്‍പെടെയുള്ള അക്രമങ്ങള്‍ ചെറുക്കാന്‍ സംരക്ഷണ സേനയ്ക്ക് കോണ്‍ഗ്രസ് രൂപം നല്‍കുമെന്നും കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍ എം പി പറഞ്ഞു.

കണ്ണൂരില്‍ കെ എസ് യു ജില്ലാ പ്രസിഡണ്ട് എം സി അതുലിന്റെ ചുമതല ഏറ്റെടുക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോഷക സംഘടനകള്‍ ഉള്‍പെടെയുള്ളവയുടെ അടിത്തറ ഭദ്രമാക്കുന്നതിനുള്ള നയപരിപാടികള്‍ ആവിഷ്‌കരിച്ച് പാര്‍ടി നേതൃത്വം മുന്നോട്ടു പോവുകയാണെന്നും ഇതിന്റെ ഭാഗമായി പ്രത്യേക സമിതികള്‍ക്ക് രൂപം നല്‍കാന്‍ പോവുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.

പാര്‍ടി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ ചെറുക്കുന്നതോടൊപ്പം തന്നെ അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി നിര്‍വഹിക്കുന്നതിനും പ്രാദേശികതലം മുതല്‍ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുകയും സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഭാഗമായുള്ള കേസുകള്‍ ഉള്‍പെടെയുള്ളവ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും പ്രത്യേക സംവിധാനത്തിന് രൂപം നല്‍കിയതായും അദ്ദേഹം സൂചിപ്പിച്ചു. 

മോദിയും പിണറായിയും നേതൃത്വം നല്‍കുന്ന കേന്ദ്ര-സംസ്ഥാന സര്‍കാറുകള്‍ ജനങ്ങളെ കൊള്ളയടിച്ചും നാടിന്റെ സമ്പത്ത് ധൂര്‍ത്തടിച്ചും വിറ്റു തുലച്ചും മുന്നോട്ടു പോവുകയാണ്. രാജ്യത്ത് വിഭജനത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടുപോകുന്ന സംഘ് പരിവാര്‍ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ അജണ്ടയുടെ ഭാഗമായി ഇപ്പോള്‍ ചരിത്രത്തെ തിരുത്തി എഴുതാനുള്ള നീക്കങ്ങള്‍ പ്രകടമായി പുറത്തുവരികയാണ്. ഇതിന്റെ ഭാഗമാണ് പാഠപുസ്തകത്തില്‍ നിന്നും ദേശീയ നേതാക്കളെയും പൂര്‍വകാല ചരിത്ര സംഭവങ്ങളെയും നീക്കം ചെയ്യുന്ന നടപടികള്‍. ഇത്തരം നടപടികള്‍ക്കെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും വിദ്യാര്‍ഥിസമൂഹം മുന്നിട്ടിറങ്ങണമെന്നും നാടിന്റെ ജനകീയ വിഷയങ്ങളില്‍ അഭിപ്രായവും നിലപാടുമുള്ളവരായി പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ കെ എസ് യു സുപ്രധാന പങ്ക് വഹിച്ചു മുന്നോട്ടുപോകണമെന്നും ആശയപരമായ പോരാട്ടങ്ങളെ പോലും ഭയക്കുന്ന ഇടത് ക്രിമിനല്‍ സംഘത്തെ വിദ്യാര്‍ഥി മനസിനെ ഒപ്പം ചേര്‍ത്ത് ചെറുത്തുതോല്‍പ്പിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.

ജില്ലാ കോണ്‍ഗ്രസ് കമിറ്റി ഓഡിറ്റോറിയത്തില്‍ നിരവധി കെ എസ് യു പ്രവര്‍ത്തകരുടേയും കെ പി സി സി അധ്യക്ഷന്‍ ഉള്‍പെടെയുള്ള പ്രമുഖ നേതാക്കളുടെയും സാന്നിധ്യത്തില്‍ മുന്‍ ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസില്‍ നിന്നും പുതിയ കെ എസ് യു ജില്ലാ പ്രസിഡണ്ടായി എം സി അതുല്‍ ചുമതല ഏറ്റെടുത്തു. ചടങ്ങില്‍ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസ് അധ്യക്ഷത വഹിച്ചു. 

ഡി സി സി പ്രസിഡണ്ട് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്, കെ എസ് യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യര്‍, കോണ്‍ഗ്രസ് നേതാക്കളായ വി എ നാരായണന്‍, സോണി സെബാസ്റ്റ്യന്‍, പി ടി മാത്യു, ടി ഒ മോഹനന്‍, സജീവ് മാറോളി, ചന്ദ്രന്‍ തില്ലങ്കേരി, ഡോ ഷമാ മുഹമ്മദ്, കെ സി മുഹമ്മദ് ഫൈസല്‍, രാജീവന്‍ എളയാവൂര്‍, വി വി പുരുഷോത്തമന്‍, തോമസ് വക്കത്താനം, അഡ്വ വി പി അബ്ദുര്‍ റശീദ്, ലിസി ജോസഫ്, അഡ്വ. റശീദ് കവ്വായി, സി ടി സജിത്ത്, അജിത്ത് മാട്ടൂല്‍, കണ്ടോത്ത് ഗോപി, എം പി വേലായുധന്‍, വി രാഹുല്‍, കല്ലിക്കോടന്‍ രാഗേഷ്, സുധീഷ് മുണ്ടേരി കെ എസ് യു സംസ്ഥാന ഭാരവാഹികളായ ഫര്‍ഹാന്‍ മുണ്ടേരി, അര്‍ജുന്‍ കട്ടയാട്ട്, അജാസ് കുഴല്‍മന്ദം, കണ്ണന്‍ നമ്പ്യാര്‍, ബേസില്‍ പാറേക്കുടി, അസ്ലം ഓലിക്കന്‍, ശംലിക് കുരിക്കള്‍, ആദര്‍ശ് മാങ്ങാട്ടിടം, അന്‍സില്‍ വാഴപ്പള്ളില്‍, ആകാശ് ഭാസ്‌കരന്‍, അതുല്‍ വി കെ, ഗോകുല്‍ കല്ല്യാട് എന്നിവര്‍ പ്രസംഗിച്ചു.

News, Kerala-News, Kerala, Politics-News, Politics, News-Malayalam, Kannur, Politics, Party, Congress, KSU, MC Athul took charge as KSU Kannur district president.


Keywords: News, Kerala-News, Kerala, Politics-News, Politics, News-Malayalam, Kannur, Politics, Party, Congress, KSU, MC Athul took charge as KSU Kannur district president.

Post a Comment