Follow KVARTHA on Google news Follow Us!
ad

WhatsApp | വാട്സ്ആപ്പ് ചാറ്റുകൾ ആരും കാണുമെന്ന പേടിവേണ്ട, രഹസ്യപ്പൂട്ടിട്ട് പൂട്ടാം! പുതിയ ഫീച്ചർ; ചാറ്റ് ലോക്കിന്റെ സവിശേഷതകൾ അറിയാം

പ്രത്യേക ഫോൾഡറിൽ ചാറ്റുകൾ സൂക്ഷിക്കാനുമാവും WhatsApp News, Social Media News, ടെക്‌നോളജി വാർത്തകൾ, Features
കാലിഫോർണിയ: (www.kvartha.com) വാട്ട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. മെറ്റാ കമ്പനി വാട്ട്‌സ്ആപ്പിൽ പുതിയ ഫീച്ചർ ചേർത്തു. ഇതിലൂടെ ഉപയോക്താക്കൾക്ക് പാസ്‌വേഡോ വിരലടയാളം പോലുള്ള ബയോമെട്രിക് ഓതന്റിക്കേഷനോ ഉപയോഗിച്ച് പ്രത്യേക ചാറ്റുകൾ ലോക്ക് ചെയ്യാനാവും. 'ചാറ്റ് ലോക്ക്' എന്നാണ് ഈ ഫീച്ചറിന് പേരിട്ടിരിക്കുന്നത്. ഈ ഫീച്ചറിലൂടെ ചാറ്റുകൾ ലോക്ക് ചെയ്യുന്നതിനു പുറമെ പ്രത്യേക ഫോൾഡറിൽ ചാറ്റുകൾ സൂക്ഷിക്കാനുമാവും. കൂടാതെ ഇത് നോട്ടിഫിക്കേഷനിലെ പേരും സന്ദേശവും രഹസ്യമായി സൂക്ഷിക്കും. ലോക്ക് ചെയ്ത ചാറ്റുകൾ പ്രാമാണീകരണത്തിന് ശേഷം മാത്രമേ കാണാൻ കഴിയൂ.

News, World, WhatsApp, Social Media, Mark Zuckerberg, Mark Zuckerberg announces chat lock feature on WhatsApp.

വാട്ട്‌സ്ആപ്പ് ഉടമസ്ഥതയിലുള്ള മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചാറ്റ് ലോക്ക് ഫീച്ചർ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് അറിയിച്ചത്. ഈ ഫീച്ചറിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കിയ സക്കർബർഗ്, ഇടയ്ക്കിടെ കുടുംബാംഗങ്ങളുമായി ഫോൺ പങ്കിടേണ്ടിവരുന്ന ആളുകൾക്ക് അല്ലെങ്കിൽ നിങ്ങളുടെ ഫോൺ മറ്റൊരാളുമായി പങ്കിടേണ്ട നിമിഷങ്ങളിൽ ഈ സവിശേഷത ഉപയോഗപ്രദമാകുമെന്ന് പറഞ്ഞു.

പുതിയ ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ ലഭ്യമാകും. ഇതുവരെ, ഉപയോക്താക്കൾക്ക് ബയോമെട്രിക്സ് അല്ലെങ്കിൽ പിൻ കോഡ് ഉപയോഗിച്ച് വാട്ട്‌സ്ആപ്പ് ലോക്ക് ചെയ്യാമായിരുന്നു, എന്നാൽ പുതിയ ഫീച്ചറിലൂടെ പ്രത്യേക സ്വകാര്യ ചാറ്റുകൾ കൂടുതൽ പരിരക്ഷിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. നിങ്ങളുടെ ഫോൺ ആരുടെയെങ്കിലും കയ്യിൽ കിട്ടിയാലും വാട്ട്‌സ്ആപ്പിലെ ലോക്ക് ചെയ്‌ത ചാറ്റിന്റെ സ്വകാര്യത അതേപടി നിലനിൽക്കും, അതായത് ആർക്കും അത് കാണാൻ കഴിയില്ല.

സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച് നിരവധി ഫീച്ചറുകൾ ഇതിനോടകം വാട്സ്ആപ്പിൽ ചേർത്തിട്ടുണ്ട്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, എൻക്രിപ്റ്റ് ചെയ്ത ചാറ്റ് ബാക്കപ്പ്, അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ, സ്ക്രീൻഷോട്ട് തടയൽ എന്നിവയും മറ്റും ഇതിൽ ഉൾപ്പെടുന്നു. പുതിയ അപ്‌ഡേറ്റിലൂടെ, വാട്ട്‌സ്ആപ്പിന്റെ സ്വകാര്യതയും സുരക്ഷയും കൂടുതൽ ശക്തിപ്പെടുത്താൻ മെറ്റാ കമ്പനി ആഗ്രഹിക്കുന്നു.

എങ്ങനെ ചാറ്റ് ലോക്ക് ചെയ്യാം

വാട്സ്ആപ്പ് അ‌പ്ഡേറ്റ് ചെയ്യുക. തുടർന്ന് വാട്ട്‌സ്ആപ്പിലെ ഏതെങ്കിലും ചാറ്റിൽ ടാപ്പ് ചെയ്യണം. ഇതിനുശേഷം, ചാറ്റ് ലോക്ക് എന്ന ഓപ്ഷൻ ലഭ്യമാകും, അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യാം. തുടർന്ന് ലോക്ക് ചെയ്‌ത ചാറ്റുകൾ കാണുന്നതിന്, സ്‌ക്രീനിൽ താഴേക്ക് സ്വൈപ്പ് ചെയ്യുക. തുടർന്ന് ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്ന ലോക്ക് ചെയ്‌ത ചാറ്റിൽ ടാപ്പ് ചെയ്യുക. ഉപയോക്താക്കൾ പാസ്‌വേഡ് അല്ലെങ്കിൽ ബയോമെട്രിക് പ്രാമാണീകരണം നൽകിയാൽ ചാറ്റ് തുറക്കാനാവും.

Keywords: News, World, WhatsApp, Social Media, Mark Zuckerberg, Mark Zuckerberg announces chat lock feature on WhatsApp.
< !- START disable copy paste -->

Post a Comment