Follow KVARTHA on Google news Follow Us!
ad

Mahal Election | മാങ്ങാട് മഹല്ല് തിരഞ്ഞെടുപ്പ്: കാന്തപുരം വിഭാഗം നേടിയ വിജയത്തെ അംഗീകരിക്കില്ലെന്ന് സുന്നി മഹല്‍ ഫെഡറേഷന്‍

'നിയമ പോരാട്ടം തുടരും' Mahal Election, Kerala News, Malayalam News, കണ്ണൂര്‍ വാര്‍ത്തകള്‍
കണ്ണൂര്‍: (www.kvartha.com) മാങ്ങാട് മഹല്ല് തിരഞ്ഞെടുപ്പില്‍ അനധികൃത വോടിലൂടെയുള്ള വിജയമാണ് കാന്തപുരം വിഭാഗം നേടിയതെന്നും ഇത് അംഗീകരിക്കാന്‍ തയ്യാറല്ലെന്നും മാങ്ങാട് മഹല്ല് സംരക്ഷണ സമിതി ഭാരവാഹികള്‍ സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലാ നേതാക്കള്‍ക്കൊപ്പം കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു
      
Mahal Election, Kerala News, Malayalam News, Kannur News, Mangad Mahal Election 2023, Sunni Mahal Federation, Mangad Mahal Election: Sunni Mahal Federation says that not accept victory won by Kanthapuram faction.

മാങ്ങാട് മഹല്ല് തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട് 403 ആണ്. ഇതില്‍ മഹല്‍ സംരക്ഷണസമിതിയുടെ 19 പേര്‍ക്ക് 202 മുതല്‍ 220 വരെ വോടുകള്‍ ലഭിച്ചിട്ടുണ്ട്. എതിര്‍ വിഭാഗത്തിലെ 19 പേര്‍ക്ക് 181 മുതല്‍ 199 വരെയാണ് വോടുകള്‍ ലഭിച്ചത്. കീച്ചേരി മഹല്‍ അടക്കമുള്ള മറ്റു മഹല്ലുകളില്‍ മുതവല്ലി ചേര്‍ത്ത 112 വോടില്‍ നിന്നും പോള്‍ ചെയ്ത 88 അനധികൃത വോടിന്റെ പിന്‍ബലത്തിലാണ് കാന്തപുരം വിഭാഗം ഈ താല്‍കാലിക വിജയം അവകാശപ്പെടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

അനധികൃതമായി ചേര്‍ത്ത വോടുകള്‍ പ്രത്യേകം സീല്‍ ചെയ്തു സൂക്ഷിക്കാന്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ഹൈകോടതി ഉത്തരവിട്ടിരുന്നുവെന്നും ഈ വോടുകള്‍ റദ്ദാക്കുന്നതുവരെ ശക്തമായ നിയമ പോരാട്ടം തുടരുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലാ എസ്എംഎഫ് ജെനറല്‍ സെക്രടറി അബ്ദുല്‍ ബാഖി, സമസ്ത കണ്ണൂര്‍ താലൂക് സെക്രടറി കെ മുഹമ്മദ് ശരീഫ് ബാഖവി, സഹീര്‍ പാപ്പിനിശേരി, ശാദുലി ഹാജി, സി ബശീര്‍ മാങ്ങാട് എന്നിവര്‍ പങ്കെടുത്തു.

Keywords: Mahal Election, Kerala News, Malayalam News, Kannur News, Mangad Mahal Election 2023, Sunni Mahal Federation, Mangad Mahal Election: Sunni Mahal Federation says that not accept victory won by Kanthapuram faction.
< !- START disable copy paste -->

Post a Comment