'ആളെ തിരിച്ചറിഞ്ഞു. കൂടെയുള്ള നാലു പേരെയും കണ്ടു. അവര്‍ മര്‍ദിക്കാന്‍ വന്നയാളെ പിടിച്ചുവയ്ക്കുകയേ ചെയ്തുള്ളൂ. മര്‍ദിച്ചയാളെ മനസ്സിലായി' എന്ന് അശ്വിന്‍ പറഞ്ഞു. സംഭവത്തില്‍, അഞ്ച് പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരു ബൈകും കസ്റ്റഡിയിലെടുത്തു. അശ്വിന്റെ മൊഴി പ്രകാരം മറ്റു നാലുപേര്‍ക്ക് കൃത്യത്തില്‍ പങ്കില്ല.
സംഭവത്തില്‍ പരാതിയെടുക്കുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണമുയര്‍ന്നിരുന്നു. വിഷയത്തില്‍ വനിതാ കമിഷനും ഇടപെട്ടിട്ടുണ്ട്. ഞായറാഴ്ച രാത്രി ബൈകില്‍ പോകുമ്പോഴാണ് അഞ്ചംഗ സംഘം ഇരിങ്ങാടന്‍പള്ളി സ്വദേശികളായ അശ്വിനെയും ഭാര്യയെയും ആക്രമിച്ചത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു മര്‍ദനമെന്ന് ആക്രമിക്കപ്പെട്ട അശ്വിന്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് അശ്വിന്‍ പറയുന്നത്:
ഞായറാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഭാര്യയ്‌ക്കൊപ്പം സിനിമ കണ്ട ശേഷം ഭക്ഷണം കഴിക്കാനായി നഗരത്തിലേക്കു പോകുകയായിരുന്നു. ഈ സമയത്ത് രണ്ട് സ്‌കൂടറുകളിലായി അഞ്ചു യുവാക്കള്‍ വന്നു. ഞങ്ങളെ കളിയാക്കുന്ന പോലെ അവര്‍ പാട്ടുപാടി. ഭാര്യയെ കണ്ണിറുക്കി കാണിച്ചപ്പോള്‍ ചോദ്യം ചെയ്തു. അപ്പോള്‍ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ എന്നെ വന്നു തല്ലി. മോശമായ വാക്കുകള്‍ ഉപയോഗിച്ച് കയര്‍ത്തു സംസാരിച്ചു.
യാതൊരു പ്രകോപനവും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്തിനാണ് മര്‍ദിച്ചതെന്ന് ഇപ്പോഴും അറിയില്ല. മഴ പെയ്യുന്നതിനാല്‍ ഞങ്ങള്‍ക്കു ആക്രമണത്തിന്റെ വീഡിയോ എടുക്കാന്‍ പറ്റിയില്ല. മുന്‍പരിചയമൊന്നും ഇല്ലാത്തവരാണ് ആക്രമിച്ചത്. ഇവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. ഹെല്‍മറ്റ് ഇട്ടിരുന്നതിനാല്‍ അതിനിടയില്‍ക്കൂടിയാണ് മുഖത്തടിച്ചത്.
കുടുംബവുമൊത്തു പുറത്തുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. ഉടനെ തന്നെ വണ്ടിയുടെ നമ്പര്‍ ഉള്‍പെടെ നടക്കാവ് പൊലീസിന് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല- എന്നും അശ്വിന്‍ പറഞ്ഞു.
Keywords: Man in police custody for Attacked Kozhikode couple, Kozhikode, News, Custody, Police, Allegation, Complaint, Attacked, Family, Kerala.