Imprisonment | കിണര്‍ കുഴിക്കാനെത്തിയ ആള്‍ അയല്‍വാസിയായ പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 7വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ

 


തിരുവനന്തപുരം: (www.kvartha.com) കിണര്‍ കുഴിക്കാനെത്തിയ ആള്‍ അയല്‍വാസിയായ പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഏഴു വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷവിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

പാങ്ങോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷിബി(32)നെയാണ് ജഡ്ജ് ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. പിഴ തുക ലഭിച്ചാല്‍ കുട്ടിക്ക് നല്‍കണമെന്നും കോടതി അറിയിച്ചു.

Imprisonment | കിണര്‍ കുഴിക്കാനെത്തിയ ആള്‍ അയല്‍വാസിയായ പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 7വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ

സംഭവം ഇങ്ങനെ:

2018 മാര്‍ച് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീടിനടുത്ത് കിണര്‍ കുഴിക്കാന്‍ എത്തിയതായിരുന്നു പ്രതി. കുട്ടിയെ പരിചയപ്പെട്ടതിനു ശേഷം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടില്‍ പോകുന്നത് പതിവായിരുന്നു. സംഭവ ദിവസം വീട്ടില്‍ ആരുമില്ലെന്നറിഞ്ഞ പ്രതി അടുക്കള വാതില്‍ വഴി അകത്ത് കയറി കുട്ടിയെ പീഡിപ്പിച്ചു. സംഭവത്തില്‍ ഭയന്നു പോയ കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയി. തുടര്‍ന്ന് രാത്രി കൂട്ടുകാരി വീട്ടില്‍ പറഞ്ഞതോടെ വീട്ടുകാര്‍ എത്തി കുട്ടിയെ കൊണ്ടുപോകുകയായിരുന്നു.

എന്നിട്ടും പീഡന വിവരം കുട്ടി വീട്ടില്‍ പറഞ്ഞില്ല. രണ്ടു വര്‍ഷം കഴിഞ്ഞ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഡോക്ടറെ കണ്ടപ്പോഴാണ് ഈ സംഭവം പുറത്തു പറഞ്ഞത്. തുടര്‍ന്ന് പാലോട് പൊലീസ് കേസെടുത്തു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂടര്‍ ആര്‍ എസ് വിജയ് മോഹന്‍, എം മുബീന, ആര്‍ വൈ അഖിലേഷ് എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ 15 സാക്ഷികളെ വിസ്തരിച്ചു. 18 രേഖകള്‍ ഹാജരാക്കി. പാലോട് സിഐ സികെ മനോജാണ് കേസ് അന്വേഷിച്ചത്.

Keywords:  Man gets 7-year Life imprisonment for molesting teen girl, Thiruvananthapuram, News, Molestation, Court, Minor Girl, Doctor, Police, Probe, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia