Accidental Death | കതിരൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു; 4 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

തലശേരി: (www.kvartha.com) കതിരൂര്‍ അഞ്ചാം മൈലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം. വേങ്ങാട് ഊര്‍പള്ളി സ്വദേശി ശംസുദ്ദീനാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ചെ രണ്ടേമുക്കാലിനാണ് അപകടം നടന്നത്. വിനോദ യാത്ര കഴിഞ്ഞ് മൂന്നാറില്‍ നിന്ന് തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം.

Accidental Death | കതിരൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു; 4 പേര്‍ക്ക് പരുക്ക്

ഉടന്‍ തന്നെ ശംസുദ്ദീനെ കണ്ണൂരിലെ സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന മറ്റ് നാലുപേര്‍ക്കും പരുക്കേറ്റു. ഇവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ശംസുദീന്റെ ഭാര്യ മൈമൂന, മക്കളായ മെഹ സൂക്, മുബശീര്‍, മെഹ സൂകിന്റെ ഭാര്യ സഫ്രാസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. അപകടത്തിനിടയാക്കിയ വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Keywords:  Man Died in Road Accident; 4 Injured, Thalassery, News, Accidental Death, Police, Injured, Hospital, Treatment, Dead Body, Kerala. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia