IPS officer | ഒരു ദോശ കഴിക്കാൻ റെസ്റ്റോറന്റിലെത്തിയ ഐപിഎസ് ഓഫീസർക്ക് കിട്ടിയത് 2 ദോശയുടെ ബിൽ; അപ്പുറത്തെ ടേബിളിൽ ഇരുന്നയാൾ പൊലീസ് ഉദ്യോഗസ്ഥന് കൊടുത്ത പണി ഇങ്ങനെ!

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ദോശ കഴിക്കാൻ റെസ്റ്റോറന്റിലെത്തിയ ഐപിഎസ് ഓഫീസർക്ക് കിട്ടിയത് അപ്രതീക്ഷിത പണി. ഐപിഎസ് ഉദ്യോഗസ്ഥൻ അരുൺ ബോത്രയാണ് തനിക്ക് നേരിട്ട അനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ചത്. 'ഒരു ദോശ കഴിക്കാൻ ഒറ്റയ്ക്ക് ഒരു റെസ്റ്റോറന്റിൽ പോയി. പിന്നീട് ബിൽ വന്നപ്പോൾ രണ്ട് ദോശ എന്ന് എഴുതിയിരിക്കുന്നത് കണ്ട് അമ്പരന്നു പോയി. വെയിറ്ററോട് ചോദിച്ചപ്പോൾ മറുവശത്ത് ഇരുന്ന ഒരാൾ എന്റെ കൂടെ വന്നതാണെന്ന് പറഞ്ഞ് മസാലദോശ കഴിച്ചതായി പറഞ്ഞു. ബിൽ വരുമ്പോഴേക്കും അയാൾ പോയിക്കഴിഞ്ഞിരുന്നു', അദ്ദേഹം കുറിച്ചു.

IPS officer | ഒരു ദോശ കഴിക്കാൻ റെസ്റ്റോറന്റിലെത്തിയ ഐപിഎസ് ഓഫീസർക്ക് കിട്ടിയത് 2 ദോശയുടെ ബിൽ; അപ്പുറത്തെ ടേബിളിൽ ഇരുന്നയാൾ പൊലീസ് ഉദ്യോഗസ്ഥന് കൊടുത്ത പണി ഇങ്ങനെ!

ട്വീറ്റ് നിമിഷങ്ങൾക്കകം വൈറലാവുകയും നിരവധി പ്രതികരണങ്ങളും അഭിപ്രായങ്ങളും നേടുകയും ചെയ്തു. ചിലർ ട്രോളുകയും ചെയ്തു. 'ഒരു പൊലീസുകാരനെ കബളിപ്പിക്കുകയാണെന്ന് ആ വ്യക്തിക്ക് അറിയാമായിരുന്നോ?', ഒരു ഉപയോക്താവ് ചോദിച്ചു. 'അടുത്ത തവണ റെസ്റ്റോറന്റിൽ പോവുമ്പോൾ ഞങ്ങളെ ക്ഷണിക്കൂ.. ഞങ്ങൾ പ്രതിയെ നിരീക്ഷിക്കാം', മറ്റൊരാൾ താമശയായി കുറിച്ചു. 'ഒരു ദോശ മാത്രമല്ലേ കഴിച്ചുള്ളൂ, വേറെ വല്ലതും ആയിരുന്നെങ്കിൽ! സമാധാനിക്കുക' എന്നതായിരുന്നു മറ്റൊരു പ്രതികരണം.
Aster mims 04/11/2022

ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അരുൺ ബോത്ര ട്വിറ്ററിൽ സജീവമാണ്. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ അദ്ദേഹത്തിന് 2.6 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.


Keywords: New Delhi, National, News, Man, Cheat, IPS Officer, Food, Viral, Man cheats IPS officer Bothra into paying for his food, officer shares incident. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script