അങ്കമാലി: (www.kvartha.com) കെ എസ് ആര്‍ ടി സി ബസില്‍ വച്ച് പെണ്‍കുട്ടിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സവാദ് ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ അങ്കമാലിയില്‍ വച്ചായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. സവാദ് പെണ്‍കുട്ടിയുടെ മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
അങ്കമാലിയില്‍ വച്ചാണ് സവാദ് ബസില്‍ കയറുന്നത്. ബസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെയും മറ്റൊരു സ്ത്രീയുടെയും നടുവിലായിരുന്നു ഇയാള്‍ ഇരുന്നിരുന്നത്. അവിടെ വച്ച് ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിടുത്ത് വച്ചായിരുന്നു സംഭവം. ഇവിടെ വച്ച് പൊലീസില്‍ വിവരം അറിയിക്കുന്നതിനായി ബസ് നിര്‍ത്തിയതോടെ ഇയാള്‍ കന്‍ഡക്ടറെ തള്ളി മാറ്റി ബസില്‍ നിന്നും ഇറങ്ങി ഓടി. പിന്നാലെ ഓടിയ ബസ് കന്‍ഡക്ടറും ഡ്രൈവറും ചേര്‍ന്ന് എയര്‍പോര്‍ട് സിഗ്‌നലില്‍ വച്ച് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ബസില്‍ വച്ച് ഇത്തരമൊരു സംഭവമുണ്ടായെങ്കിലും യാത്രക്കാര്‍ ഇടപെട്ടില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സവാദ് ഇറങ്ങി ഓടിയപ്പോഴും യാത്രക്കാരുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. കന്‍ഡക്ടര്‍ കെകെ പ്രദീപിന്റെ ഇടപെടലാണ് പ്രതിയെ പിടികൂടുന്നതിന് സഹായകരമായത്.
സംഭവം പുറത്ത് വന്നതോടെ ഇയാളില്‍ നിന്നും ഇത്തരത്തില്‍ ദുരനുഭവം നേരിടേണ്ടി വന്ന അഞ്ചു പെണ്‍കുട്ടികള്‍ തനിക്ക് സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം അയച്ചതായി പരാതിക്കാരിയായ പെണ്‍കുട്ടി പറയുന്നു. താന്‍ തെറ്റൊന്നും ചെയ്തില്ലെന്നും ഓടില്ലെന്നും പറഞ്ഞിരുന്ന ഇയാള്‍ ബസി നിര്‍ത്തി പൊലീസില്‍ സ്റ്റേഷനില്‍ വിവരം അറിയിക്കാനായി കന്‍ഡക്ടര്‍ ഇറങ്ങിയതും ഇയാള്‍ പിന്നാലെ ഇറങ്ങി ഓടിയെന്നും വെന്നും പരാതിക്കാരി പറയുന്നു.
Keywords: Man Arrested for Behaving in Indecent Manner with Girl Sitting Beside him in KSRTC Bus, Kochi, News, Arrested, Complaint, Bus Conductor, Passengers, Social Media, Allegation, Crime, Kerala.
Arrested | കെ എസ് ആര്‍ ടി സി ബസില്‍ വച്ച് പെണ്‍കുട്ടിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍
നെടുമ്പാശ്ശേരി വിമാനത്താവളത്തിടുത്ത് വച്ചായിരുന്നു സംഭവം
Man Arrested for Behaving, Police, Bus Conductor, മലയാളം-വാർത്തകൾ,Kerala-News