Follow KVARTHA on Google news Follow Us!
ad

Viral Video | സമൂഹമാധ്യമത്തില്‍ വൈറലാകാന്‍ സ്‌കൂടറില്‍ കറങ്ങിയടിച്ച് പരസ്യമായി കുളി; യുട്യൂബര്‍ക്കും യുവതിക്കുമെതിരെ നടപടിയുമായി പൊലീസ്

'ഹെല്‍മറ്റും ട്രാഫിക് നിയമം പാലിക്കാത്തതും തെറ്റായി പോയി' Man-And-Woman, Scooter, Police, Travel, Video, Social-Media, Take-Bath, Maharashtra-News
മുംബൈ: (www.kvartha.com) സമൂഹമാധ്യമത്തില്‍ വൈറലാകാന്‍ സ്‌കൂടറില്‍ കറങ്ങിയടിച്ച് പരസ്യമായി കുളി നടത്തിയ യുട്യൂബറും ഇയാളുടെ കൂടെയുണ്ടായിരുന്ന യുവതിയും വെട്ടിലായി. സംഭവത്തിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ നടപടി സ്വീകരിക്കാനൊരുങ്ങി പൊലീസ്. ആദര്‍ശ് ശുക്‌ള എന്ന യുട്യൂബര്‍ക്കെതിയാണ് നടപടി.

സ്‌കൂടറില്‍ ബകറ്റുമായി സഞ്ചരിക്കുന്ന യുവാവും യുവതിയും സിഗ്‌നല്‍ കാത്ത് കിടക്കുമ്പോള്‍ ബകറ്റില്‍നിന്ന് വെള്ളം കോരി ദോഹത്തൊഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. കൂടാതെ ഓടുന്ന സ്‌കൂടറിലിരുന്നു കുളിക്കുന്നതും കാണാം. മുംബൈ താനെയില്‍ ഉല്‍ഹാസ്‌നഗര്‍ ട്രാഫിക് സിഗ്‌നലില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ട്വിറ്ററിലടക്കം പ്രചരിക്കുന്നത്. 

ഈ ദൃശ്യങ്ങള്‍ ഡിജിപിക്കുള്‍പെടെ പങ്കുവെച്ച് നിരവധിപ്പേരാണ് പൊലീസിനോട് നടപടി സ്വീകരിക്കാനാവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് സംഭവം അന്വേഷിക്കുന്നതിനായി ട്രാഫിക് പൊലീസിനോട് നിര്‍ദേശിച്ചിരിക്കുകയാണ്. 

എന്നാല്‍ ഹെല്‍മറ്റും ട്രാഫിക് നിയമം പാലിക്കാത്തതും തെറ്റായി പോയെന്നായിരുന്നു യൂട്യൂബര്‍ ആദര്‍ശ് ശുക്‌ളയുടെ മറുപടി. ഇതിന് പിഴ അടയ്ക്കുമെന്നും തന്റെ ഫോളോവേഴ്‌സ് ട്രാഫിക് നിയമം പാലിക്കണമെന്നും ഇയാള്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. 


News, National, National-News, Video, Social-Meida-News, DGP, Mumbai, Thane, Viral Video, Man-And-Woman, Scooter, Police, Travel, Video, Social-Media, Take-Bath, Maharashtra-News, Man And Woman Take Bath On A Scooter In Maharashtra, Police Take Note.


Keywords: News, National, National-News, Video, Social-Meida-News, DGP, Mumbai, Thane, Viral Video, Man-And-Woman, Scooter, Police, Travel, Video, Social-Media, Take-Bath, Maharashtra-News, Man And Woman Take Bath On A Scooter In Maharashtra, Police Take Note.


Post a Comment