Follow KVARTHA on Google news Follow Us!
ad

Obituary | ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി റിയാദില്‍ മരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ 40 ദിവസത്തോളമായി ചികിത്സയില്‍ കഴിയുകയായിരുന്നു Dead, Cardiac Arrest, Malayali, Kerala News
റിയാദ്: (www.kvartha.com) ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി  മരിച്ചു. തലശ്ശേരി വടക്കുമ്പാട് മസ്ജിദിന് സമീപം ചെങ്ങരയില്‍ സികെ ഇസ്മഈല്‍ (55) ആണ് മരിച്ചത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ 40 ദിവസത്തോളമായി റിയാദ് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയും ബുധനാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: സഫീറ. മക്കള്‍: സഫ, ഇര്‍ഫാന്‍, മിസ് ബാഹ്.

Malayali died in Riyadh due to heart attack, Riyadh, News, Hospital, Treatment, Malayali, Family, Dead Body, Ventilator, World

സഹോദരങ്ങള്‍: പരേതനായ ഉമ്മര്‍, റഹ് മാന്‍, ഖ്വാലിദ്, സുഹറ, റാബിയ, ഇസ് ഹാഖ്, സുനീറ. മരണവിവരമറിഞ്ഞ് ദുബൈയില്‍ ഉണ്ടായിരുന്ന സഹോദരന്‍ ഇസ് ഹാഖ് റിയാദിലെത്തിയിട്ടുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

നടപടിക്രമങ്ങള്‍ക്ക് റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് വൈസ് ചെയര്‍മാന്‍ മഹബൂബ് ചെറിയ വളപ്പില്‍, തലശ്ശേരി മണ്ഡലം കെഎംസിസി ഭാരവാഹികളായ നൗശാദ് വടക്കുമ്പാട്, കെകെ അസ്ലം, ബന്ധു ടി ജാഫര്‍ എന്നിവര്‍ രംഗത്തുണ്ട്.

Keywords: Malayali died in Riyadh due to heart attack, Riyadh, News, Hospital, Treatment, Malayali, Family, Dead Body, Ventilator, World.

Post a Comment